driver arrested 
Kerala

"കണ്ണില്ലാത്ത ക്രൂരത"; കാറിടിച്ച് വീണ ഭിക്ഷാടകനെ ഒന്നര കിലോമീറ്ററോളം വലിച്ചുകൊണ്ടു പോയി

പരിക്കേറ്റയാള്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

കൊല്ലം: കരുനാഗപ്പള്ളിയില്‍ വാഹനാപകടത്തില്‍പെട്ട വയോധികനായ ഭിക്ഷാടകനെ കാറിനടിയില്‍ ഒന്നര കിലോമീറ്ററോളം വലിച്ചുകൊണ്ടു പോയി. ഗുരുതര പരിക്കുകളോടെ റോഡില്‍ ഉപേക്ഷിക്കപ്പെട്ട ഭിക്ഷാടകന്‍ മരിച്ചു. കാറോടിച്ച കടത്തൂര്‍ സ്വദേശി ഷാജഹാനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

വെള്ളിയാഴ്ച്ച രാത്രി കരുനാഗപ്പള്ളി വവ്വാക്കാവിലാണ് സംഭവം. ഇടിച്ചതിനു പിന്നാലെ ഭിക്ഷാടകന്‍ കാറിന്റെ അടിവശത്ത് കുടുങ്ങി. അപകടമുണ്ടായിട്ടും ഡ്രൈവറായ ഷാജഹാന്‍ കാര്‍ അമിത വേഗത്തില്‍ മുന്നോട്ട് ഓടിയ്ക്കുകയായിരുന്നു. ഒന്നര കിലോമീറ്ററോളം വയോധികനെ വലിച്ചുകൊണ്ടു പോകുകയും വീടെത്തുന്നതിന് ഏകദേശം 200 മീറ്റര്‍ അകലെ ഇയാളെ ഉപേക്ഷിയ്ക്കുകയുമായിരുന്നു.

വഴിയില്‍ കിടന്ന വയോധികനെ നാട്ടുകാര്‍ ചേര്‍ന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

Driver dragged a beggar, who was trapped underneath after being hit by the car

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂര്‍ പൂരം കലക്കല്‍: അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മടക്കി; കൂടുതല്‍ വ്യക്തത വേണമെന്ന് ആഭ്യന്തര വകുപ്പ്

Today's Rashi Phalam November 15| കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താന ഭാഗ്യം, സ്വർണം വാങ്ങും

മുതിര്‍ന്ന നടന്‍ ഗിരിബാബു അന്തരിച്ചു; തെലുങ്ക് സിനിമയിലെ 'ചിരിമുദ്ര'; അനുശോചിച്ച് താരപ്രമുഖര്‍

കേരളത്തില്‍ എംഡിഎംഎ എത്തിക്കുന്ന സംഘത്തലവന്‍; അധ്യാപികമാര്‍ ഉള്‍പ്പെട്ട ലഹരി കേസില്‍ മുഖ്യ പ്രതി പിടിയില്‍

'മോഹിത് ഉല്‍വ'!!! ഓപ്പണിങ് ബൗളര്‍, ബാറ്റെടുത്ത് പാകിസ്ഥാനെ 'കരിച്ച' തീപ്പൊരി!