President Droupadi Murmu Arrives in Kannur 
Kerala

രാഷ്ട്രപതി ദ്രൗപദി മുര്‍മു കണ്ണൂരിലെത്തി; വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി

ശനിയാഴ്ച ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയില്‍ നടക്കുന്ന പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

മട്ടന്നൂര്‍: ശനിയാഴ്ച ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയില്‍ നടക്കുന്ന പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കണ്ണൂരിലെത്തി. വൈകിട്ട് 7.20ന് ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.

വിമാനത്താവളത്തില്‍ കേരള ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍, സി സദാനന്ദന്‍ മാസ്റ്റര്‍ എംപി, വികെ സനോജ് എംഎല്‍എ, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി അശോക്, ഇന്ത്യന്‍ നാവിക അക്കാദമി പ്രിന്‍സിപ്പല്‍ റിയര്‍ അഡ്മിറല്‍ എസ്എം ഉറൂജ് അത്തര്‍, ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ്, സിറ്റി പൊലീസ് കമ്മിഷണര്‍ ബിവി വിജയ് ഭരത് റെഡ്ഡി എന്നിവര്‍ ചേര്‍ന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു.

തുടര്‍ന്ന് റോഡ് മാര്‍ഗം രാഷ്ട്രപതി ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയിലേക്ക് യാത്ര തിരിച്ചു. ശനിയാഴ്ച രാവിലെ എട്ടിന് നടക്കുന്ന പാസിങ് ഔട്ട് പരേഡില്‍ രാഷ്ട്രപതി അഭിവാദ്യം സ്വീകരിക്കും. ചടങ്ങുകള്‍ക്കുശേഷം രാവിലെ 11 മണിയോടെ രാഷ്ട്രപതി മിസോറാമിലേക്ക് തിരിക്കും.

President Droupadi Murmu Arrives in Kannur to Attend Naval Academy Passing Out Parade

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍ നിര്‍ണയ ബിൽ: പിന്തുണയ്ക്കുമെന്ന് അവ്ഹാദ്; പരിശോധിക്കുമെന്ന് സുലെ; എൻസിപിയിൽ ആശയക്കുഴപ്പം?

പട്ടികജാതി ഫണ്ട് തട്ടിപ്പ്: 7.86 കോടി രൂപയുടെ ക്രമക്കേട്; അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, വിജിലൻസ് അന്വേഷണം

സൈനിക് സ്‌കൂള്‍ അഡ്മിഷന്‍; ആറാം ക്ലാസ്, ഒന്‍പതാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം

ടാറ്റ ട്രസ്റ്റിന് തിരിച്ചടി; ടാറ്റ സണ്‍സ് ബോര്‍ഡ് യോഗം നടത്താന്‍ ഹൈക്കോടതി അനുമതി

വാട്‌സ്ആപ്പില്‍ ഇനി മെസേജ് ഷെഡ്യൂള്‍ ചെയ്യാം; 14 ദിവസം മുന്‍പുവരെ അയക്കാം, എങ്ങനെ ഉപയോഗിക്കാം?