കണ്ണൂര്‍: ആള്‍മാറാട്ടം നടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന മയക്ക് മരുന്ന് കേസിലെ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍. ഇരിട്ടി കോളിത്തട്ട് സ്വദേശി ജോസ്(55) ആണ് പിടിയിലായത്. കണ്ണൂര്‍ സിറ്റി പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ ആന്ധ്രയിലെ ഒളിത്താവളത്തില്‍ നിന്നും പിടികൂടുകയായിരുന്നു.
കൊറജോഷ് ബാബുവെന്ന വ്യാജ പേരിലാണ് ഇയാള്‍ ആന്ധ്രയില്‍ ജീവിച്ചു വന്നത്. കണ്ണൂര്‍ ടൗണ്‍, തലശേരി, ഉളിക്കല്‍, ഇരിട്ടി, പാലക്കാട് എന്നിവിടങ്ങളിലെ കേസുകളില്‍ പ്രതിയാണ് ഇയാള്‍. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മീഷണര്‍ വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ എസിപി എം പി ആസാദിന്റെയും നര്‍ക്കോട്ടിക് എസിപി വി വി മനോജിന്റെയും നേതൃത്വത്തില്‍ ഉള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates