ed officials attack case  PTI
Kerala

'കുറ്റകൃത്യം ​ഗൗരവമേറിയത്'; ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 9 സിപിഎം പ്രവർത്തകർക്ക് ജാമ്യം

കേസ് അന്വേഷണം അവസാനഘട്ടത്തിലാണെന്നും, പ്രതികളെ ഇനിയും കസ്റ്റഡിയിൽ വെക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകർക്ക് ജാമ്യം. പ്രതികളായ 9 സിപിഎം പ്രവർത്തകർക്കാണ് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കുറ്റകൃത്യം വളരെ ​ഗൗരവമേറിയതാണെന്ന് കോടതി വിലയിരുത്തി. എന്നാൽ 67 ദിവസമായി പ്രതികൾ ജയിലിലാണെന്നും, ഇനി തിരിച്ചറിയൽ പരേഡോ, തെളിവുശേഖരണമോ ഇനി ആവശ്യമില്ലെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്.

കേസ് അന്വേഷണം അവസാനഘട്ടത്തിലാണെന്നും, പ്രതികളെ ഇനിയും കസ്റ്റഡിയിൽ വെക്കേണ്ടതില്ലെന്നും ജസ്റ്റിസ് കൗസർ എടപ്പ​ഗത്ത് സൂചിപ്പിച്ചു. പ്രതികൾക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ഉദ്യോ​ഗസ്ഥർക്കുണ്ടായ മുറിവുകൾ പരിശോധിക്കുമ്പോൾ വധശ്രമക്കുറ്റം നിലനിൽക്കാൻ സാധ്യതയില്ലല്ലോയെന്ന് കോടതി ചോദിച്ചു. എല്ലാ വധശ്രമങ്ങളിലും രക്തസ്രാവം ഉണ്ടാകണമെന്ന് നിർബന്ധമില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദിച്ചു.

അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാരകായുധങ്ങളുമായി എത്തിയാണ് സിപിഎം പ്രവര്‍ത്തകർ ആക്രമണം നടത്തിയതെന്നാണ് ഇഡി വാദിച്ചത്. ആക്രമണത്തില്‍ ഇഡി ഉദ്യോഗസ്ഥനും സിആര്‍പിഎഫ് ജവാനും ഡ്രൈവര്‍ക്കും പരിക്കേറ്റു. ഉദ്യോ​ഗസ്ഥരെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ് പ്രതികൾ ശ്രമിച്ചതെന്നും ഇഡി ചൂണ്ടിക്കാട്ടി. നടപടിക്രമം പാലിച്ചല്ല അറസ്റ്റ് ചെയ്തതെന്നായിരുന്നു പ്രതികളുടെ വാദം. മാധ്യമ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമക്കുറ്റം നിലനില്‍ക്കില്ല. അനാവശ്യമായാണ് ബിഎന്‍എസ് 109 വകുപ്പ് ചുമത്തിയതെന്നും പ്രതികൾ വാദിച്ചു. കേസിലെ നാലു പ്രതികളുടെ ജാമ്യ ഹർജി കോടതി നാളെ പരി​ഗണിക്കും.

Bail granted to 9 CPM workers in the case involving the attack on ED officials

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലൈംഗികാതിക്രമ കേസ്: ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കി കോടതി

സേവിങ്സ് അക്കൗണ്ടിൽ നിന്ന് കൈ നിറയെ പണം, 6.50 ശതമാനം പലിശ; അറിയാം ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ നിക്ഷേപ പദ്ധതി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: മുന്‍ എംഡി കെ എ രതീഷ് രാജിവെച്ചു

25 സിക്സ്, 15 ഫോർ, 91 പന്തിൽ 233 റൺസ്! ​ഗ്രൗണ്ട് 'കത്തിച്ച്' അഭിഷേക് ശർമ

എണ്ണ വിലയിടിവില്‍ കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി; രൂപയ്ക്ക് 31 പൈസയുടെ നേട്ടം