കനത്ത മഴയില്‍ തോടിന് അടിയില്‍ തുരുതുരാ 'മിന്നല്‍'; പരിഭ്രാന്തിയില്‍ നാട്ടുകാര്‍, ഒടുവില്‍....

മഴയും വെള്ളക്കെട്ടും മൂലമുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് അഗ്നിരക്ഷാസേനയെ വലച്ച ഫോണ്‍ സന്ദേശം എത്തുന്നത്
led bulb under water
വെള്ളത്തിനടിയിലെ മിന്നൽ പ്രതീകാത്മക ചിത്രം / AI Image
Edited By:
Updated on
1 min read

കൊച്ചി: കനത്ത മഴയ്ക്കിടെ ജലനിരപ്പ് ഉയര്‍ന്ന തോടിന് അടിയില്‍ നിന്നുള്ള മിന്നല്‍ നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. മഴയും വെള്ളക്കെട്ടും മൂലമുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് അഗ്നിരക്ഷാസേനയെ വലച്ച ഫോണ്‍ സന്ദേശം എത്തുന്നത്. എറണാകുളം ജില്ലയിലെ പിറവം പാലച്ചുവടിലാണ് സംഭവം.

led bulb under water
മഴ മുന്നറിയിപ്പില്‍ മാറ്റം, 9 ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത; നദികളില്‍ ജലനിരപ്പ് ഉയരുന്നു, അതീവ ജാഗ്രതാ നിര്‍ദേശം

പുലര്‍ച്ചെ 12.15 ഓടെയാണ് പാലച്ചുവട് ആനിത്തോട്ടില്‍ വെള്ളത്തില്‍ നിന്നും പ്രകാശം കാണുന്നതായി ഫയര്‍ഫോഴ്‌സ് ഓഫീസില്‍ ഫോണ്‍ സന്ദേശം ലഭിക്കുന്നത്. ആരെങ്കിലും സ്‌കൂട്ടര്‍ മറിഞ്ഞ് വെള്ളത്തില്‍ വീണതായിരിക്കാമെന്ന സംശയവും ഫോണ്‍ വിളിച്ചയാള്‍ സൂചിപ്പിച്ചു.

ഇതോടെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്ത് കുതിച്ചെത്തി. ഇതേസമയം നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. തോടിന്റെ ആഴവും കുത്തൊഴുക്കും മൂലം ആരും വെള്ളത്തിലിറങ്ങാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ ഫയര്‍ഫോഴ്‌സ് അംഗങ്ങളായ മഹേഷും ബാബുവും തോട്ടിലിറങ്ങി മുങ്ങിത്തപ്പി.

തിരച്ചിലില്‍ നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ വസ്തു ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ശക്തമായ മഴയില്‍ ഒഴുകി വന്ന എല്‍ഇഡി ബള്‍ബാണ് വെള്ളത്തിനടിയില്‍ മിന്നി നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയത്. ഇത്തിരിക്കുഞ്ഞന്‍ ബള്‍ബാണ് തങ്ങളെ ആശങ്കയുടെ മുള്‍മുനയിലാക്കിയതെന്ന വിവരം അറിഞ്ഞതോടെ, നാട്ടുകാരുടെ ആശങ്ക ആശ്വാസത്തിന് വഴിമാറി.

led bulb under water
'ഇതിപ്പോ പ്രധാനമന്ത്രി ലൈവ് വന്ന പോലെയായല്ലോ, പിള്ളേര് ഉറങ്ങുന്നതിന് മുന്നേ അവധി പ്രഖ്യാപിക്കണ്ടേ കലക്ടറേ'
led bulb under water
ടെറസുകള്‍ സുരക്ഷിതമെന്ന് കരുതരുത്, എത്രയും വേഗം ക്യാമ്പുകളിലേയ്ക്ക് മാറണം: മന്ത്രി പി സി വിഷ്ണുനാഥ്
led bulb under water
റോബോട്ടിക് ഓര്‍ത്തോപീഡിക് ശസ്ത്രക്രിയയ്ക്ക് അനന്ത സാധ്യതകള്‍; വിപിഎസ് ലേക്ഷോര്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് നടത്തി
Summary

Led bulb lightening under water, locals in a state of panic

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Locals protest
thrissur car accident
thrissur car accident updation
Minister Mons Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com