sabarimala temple 
Kerala

'ശബരിമലയെ മതേതര സ്ഥാപനമാക്കാന്‍ ശ്രമം; ക്ഷേത്രത്തെ സംരക്ഷിക്കാന്‍ അയ്യപ്പ വിമോചന പ്രസ്ഥാനം രൂപീകരിക്കും'

ശബരിമലയുടെ സന്ദേശം മതമില്ലാത്ത ആത്മീയതയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വിവാദപരമാണ്. 2018-ല്‍ ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കാന്‍ ശ്രമിച്ച ശക്തികള്‍ ഇപ്പോള്‍ ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്താന്‍ വീണ്ടും ശ്രമിക്കുകയാണ്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമലയെ മതേതര സ്ഥാപനമാക്കാന്‍ സംഘടിത ശ്രമം നടക്കുന്നതായി ശബരിമല കര്‍മ്മസമിതി. ഇത്തരം ശ്രമങ്ങള്‍ അപകടകരവും അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണ്. ശബരിമല ഒരു ഹിന്ദു ക്ഷേത്രമാണ്, അവിടുത്തെ എല്ലാ ആചാരങ്ങളും ഹിന്ദു വേദങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഹിന്ദു മതസ്ഥാപന നിയമപ്രകാരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണ് ക്ഷേത്രം ഭരിക്കുന്നതെന്നും ശബരിമലയെ മതേതരമാക്കാനുള്ള ഏത് ശ്രമത്തെയും എതിര്‍ക്കാന്‍ കഴിഞ്ഞ ദിവസം പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമം തീരുമാനിച്ചതായും ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്‌ജെആര്‍ കുമാര്‍ പറഞ്ഞു.

'ശബരിമലയുടെ സന്ദേശം മതമില്ലാത്ത ആത്മീയതയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വിവാദപരമാണ്. 2018-ല്‍ ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കാന്‍ ശ്രമിച്ച ശക്തികള്‍ ഇപ്പോള്‍ ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്താന്‍ വീണ്ടും ശ്രമിക്കുകയാണ്. അത്തരത്തിലുള്ള ഏത് ശ്രമത്തെയും ചെറുക്കും. ക്ഷേത്രത്തിന്റെ വികസനത്തിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും ക്ഷേത്രത്തെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനും ശബരിമല സംരക്ഷണ സംഗമം തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രത്തെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ ഞങ്ങള്‍ ഒരു അയ്യപ്പ വിമോചന പ്രസ്ഥാനം രൂപീകരിക്കും,' എസ്‌ജെആര്‍ കുമാര്‍ പറഞ്ഞു.

ശബരിമലയുടെ വികസനത്തിനായി വിശ്വാസത്തെ അടിസ്ഥാനമാക്കി കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് സംഗമം പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടു. 'പാരമ്പര്യങ്ങളിലും ആചാരങ്ങളിലും വിശ്വാസ സമ്പ്രദായങ്ങളിലും അധിഷ്ഠിതമായ ശാസ്ത്രീയവും സുസ്ഥിരവും അര്‍ത്ഥവത്തായതുമായ ശബരിമലയുടെ വികസനത്തിനായി ഭക്തര്‍ വളരെക്കാലമായി ആഗ്രഹിക്കുന്നു. എന്നാല്‍, കേരളത്തിലെ സര്‍ക്കാരുകള്‍ ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടു. ഇപ്പോഴത്തെ സര്‍ക്കാര്‍ സമ്പന്നരായ വ്യക്തികളില്‍ നിന്ന് ഫണ്ട് പിരിക്കുകയും പാരമ്പര്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും തികച്ചും വിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ വികസനത്തിനായി അനുവദിച്ച തുക പോലും ശരിയായ രീതിയില്‍ വിനിയോഗിച്ചിട്ടില്ല. സംസ്ഥാനം ഭരിക്കുന്ന ഇടതുപാര്‍ട്ടികള്‍ സനാതന ധര്‍മ്മത്തെ അപകീര്‍ത്തിപ്പെടുത്തുകയും ശബരിമലയെ ദുര്‍ബലപ്പെടുത്താനും നശിപ്പിക്കാനും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്യുന്നു,' പ്രമേയത്തില്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാരിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലും പൂര്‍ണ്ണ വിശ്വാസം നഷ്ടപ്പെട്ടെന്ന് ഹിന്ദു സംഘടനകള്‍ ആരോപിച്ചു. ശബരിമലയുടെ സുസ്ഥിര വികസനത്തിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. ശബരിമലയിലെ ആചാര ലംഘനത്തിനെതിരെ പ്രതിഷേധിച്ച ഭക്തര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നും വിശ്വാസസംഗമം ആവശ്യപ്പെട്ടു.

Efforts on to convert Sabarimala temple into a secular institution

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

'ഒന്നുകില്‍ ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം; രണ്ടുകെട്ട മുഖ്യമന്ത്രി പിണറായി നാടിന്നപമാനം'

ബീ-കീപ്പിങ് കോഴ്സിലേക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ

SCROLL FOR NEXT