ഐ പി ബിനു 
Kerala

ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ മുട്ടയേറ്; സിപിഎം ലോക്കല്‍ സെക്രട്ടറി കീഴടങ്ങി

സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് ഐപി ബിനു പൊലീസില്‍ കീഴടങ്ങിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന സിപിഎം പാളയം ലോക്കല്‍ സെക്രട്ടറിയും മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ ഐ പി ബിനു കീഴടങ്ങി. സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് ഐപി ബിനു പൊലീസില്‍ കീഴടങ്ങിയത്. അതേസമയം തമ്പാനൂരിലെ ഹോട്ടലില്‍ മുറിയെടുത്ത് ഒളിച്ചുതാമസിക്കുന്നതിനിടെയാണ് ബിനുവിനെ പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്.

പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെ ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിനുനേരെ ബിനു മുട്ട എറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വ്യാഴാഴ്ച രാവിലെ ബിനുവിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

കേസില്‍ നേരത്തേ അഞ്ച് പ്രതികളെ വഞ്ചിയൂര്‍ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Egg Assault Against ED Officials; CPM Local Secretary Surrenders

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് ചോദ്യപേപ്പര്‍ സുരക്ഷിതമാക്കാന്‍ വ്യോമസേന വിമാനങ്ങള്‍?; അടിമുടി മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍

മുഹമ്മദ് റിയാസിന്റെ വീട്ടിലെ ഇഡി റെയ്ഡ്; സിപിഎം ജില്ലാ സെക്രട്ടറി ഉള്‍പ്പടെ 57 പേര്‍ക്കെതിരെ കേസ്

കരുത്ത് കൂട്ടാൻ 'ഇ ഡി'; 1,200 പേരെ കൂടി നിയമിക്കും, ഉത്തരവിറങ്ങി

പൊലീസുകാരൻ ചമഞ്ഞ് ജ്വല്ലറിലെത്തി; 2,60,500 രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു

കര്‍ണാടകയില്‍ അധികാര കൈമാറ്റം, ഡികെ മുഖ്യമന്ത്രിയാകും; തിരുവനന്തപുരത്ത് അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT