Sukumaran Samakalika malayalam
Kerala

ഇടുക്കിയില്‍ വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി

ആക്രമണത്തിനിടെ പൊള്ളലേറ്റ ഇവരെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: കരുണാപുരത്ത് വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. കുഴിത്തോളു ഈറ്റപ്പുറത്ത് സുകുമാരന്‍ (63) ആണ് കൊല്ലപ്പെട്ടത്. സുകുമാരന്റെ പിതാവിന്റെ സഹോദരിയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആക്രമണത്തിനിടെ പൊള്ളലേറ്റ ഇവരെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതില്‍ സുകുമാരനെതിരെ ഇവര്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

പാലാ സ്വദേശിയായ ഇവര്‍ 15 ദിവസം മുമ്പാണ് സുകുമാരന്റെ വീട്ടില്‍ എത്തിയത്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

ആസിഡ് ആക്രമണത്തിന് ഇരയായ സുകുമാരനെ നാട്ടുകാര്‍ ആദ്യം തൂക്കുപാലത്തേയും പിന്നീട് കട്ടപ്പനയിലേയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.

Elderly man murdered by pouring acid in Idukki

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും