ആര്‍എസ്എസ്  
Kerala

ആര്‍എസ്എസ് റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു; എക്‌സൈസ് ജീവനക്കാരന് സസ്പെന്‍ഷന്‍

കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച ഷണ്മുഖനെതിരെ വകുപ്പുതല അന്വേഷണം നടത്താന്‍ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടിരുന്നു.

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ആര്‍എസ്എസ് റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തതിന് എക്‌സൈസ് ജീവനക്കാരനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. മണ്ണാര്‍ക്കാട് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കല്ലടിക്കോട് കാഞ്ഞിരാനി വീട് കെ വി ഷണ്മുഖ (54) നെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

മഹാനവമിയോടനുബന്ധിച്ച് കല്ലടിക്കോട് മാപ്പിള സ്‌കൂള്‍ പരിസരത്ത്നിന്ന് ആരംഭിച്ച് കാഞ്ഞിക്കുളം സ്വകാര്യ ആശുപത്രിക്ക് മുമ്പില്‍ സമാപിച്ച ആര്‍എസ്എസ് കല്ലടിക്കോട് പ്രഖണ്ഡിന്റെ റൂട്ട് മാര്‍ച്ചില്‍ ഗണവേഷമണിഞ്ഞ് പങ്കെടുക്കുകയായിരുന്നു. കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

എസ്പിയുടെ നിര്‍ദേശ പ്രകാരം മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിശദമായ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Excise employee suspended for participating in RSS route march

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാകിസ്ഥാന്‍ കോടതിക്ക് മുന്നില്‍ സ്‌ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

കൊച്ചി കോര്‍പ്പറേഷൻ : കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; ദീപ്തി മേരി വര്‍ഗീസ് സ്റ്റേഡിയം വാര്‍ഡില്‍

'ഫ്രിഡ്ജിൽ ആണോ ഇരിക്കുന്നത് ? നാളെ എന്റെ മകനും ചോദിക്കും ഈ പെൺകുട്ടി ആരാണെന്ന്'; ആൻഡ്രിയയോട് വിജയ് സേതുപതി

ഓടയില്‍ എട്ട് കുഞ്ഞുങ്ങളുടെ അസ്ഥികൂടങ്ങള്‍, നിഥാരി കൂട്ടക്കൊലക്കേസ് പ്രതിയെ കുറ്റവിമുക്തനാക്കി സുപ്രീംകോടതി

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Sthree Sakthi SS 493 lottery result

SCROLL FOR NEXT