വിഎസും ഭാര്യയും( V S Achuthanandan and his wife)  facebook
Kerala

'ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികം..', കുറിപ്പുമായി വിഎസിന്റെ മകന്‍

പ്രതിസന്ധികള്‍ സമ്മാനിക്കുന്ന വേദനകള്‍ക്കിടയിലും സ്‌നേഹത്തിന്റെ ഉണര്‍ത്തുകള്‍, പ്രതീക്ഷകള്‍ എന്ന കുറിപ്പോടെ വിഎസിന്റേയും ഭാര്യയുടേയും പഴയ ഫോട്ടോയും ഷെയര്‍ ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ പോസ്റ്റുമായി മകന്‍ അരുണ്‍ കുമാര്‍. പ്രതിസന്ധികള്‍ സമ്മാനിക്കുന്ന വേദനകള്‍ക്കിടയിലും സ്‌നേഹത്തിന്റെ ഉണര്‍ത്തുകള്‍, പ്രതീക്ഷകള്‍ എന്ന കുറിപ്പോടെ വിഎസിന്റേയും ഭാര്യയുടേയും പഴയ ഫോട്ടോയും ഷെയര്‍ ചെയ്തിട്ടുണ്ട്.

1967 ജൂലായ് 18 നായിരുന്നു വിഎസിന്റെയും വസുമതിയുടെയും വിവാഹം. ആലപ്പുഴ നരസിംഹ റാവു ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം നടന്നത്. കല്യാണത്തിന് മുഹൂര്‍ത്തമോ സദ്യയോ ആഭരണങ്ങളോ ഉണ്ടായിരുന്നില്ല. പരസ്പരം ഒരു പൂമാല ചാര്‍ത്തി വളരെ ലളിതമായിട്ടാരുന്നു വിവാഹം നടന്നത്.

തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് വി എസ്. ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘം സന്ദര്‍ശിച്ച് ചികിത്സകള്‍ വിലയിരുത്തി. തുടര്‍ന്ന് വിഎസിന്റെ കുടുംബാംഗങ്ങളും എസ്‌യുടിയിലെ ഡോക്ടര്‍മാരും ഉള്‍പ്പെടെ അവലോകന യോഗം ചേര്‍ന്ന് വിഎസിന് ഇപ്പോള്‍ നല്‍കി വരുന്ന വെന്റിലേറ്റര്‍ സപ്പോര്‍ട്ടും ഡയാലിസിസ് ഉള്‍പ്പെടെയുള്ള ചികിത്സകളും തുടരാന്‍ തീരുമാനമായി. ആരോഗ്യ നില മോശമായതിനെത്തുടര്‍ന്ന് ജൂണ്‍ 23 ാം തിയതിയാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

വര്‍ഷങ്ങള്‍!

ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികം..

പ്രതിസന്ധികള്‍ സമ്മാനിക്കുന്ന വേദനകള്‍ക്കിടയിലും സ്‌നേഹത്തിന്റെ ഉണര്‍ത്തുകള്‍, പ്രതീക്ഷകള്‍...

Former Chief Minister V S Achuthanandan's son Arun Kumar posts on his wedding anniversary.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT