നവി മുംബൈയിലെ ഫ്‌ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ മരിച്ചു  പ്രതീകാത്മക ചിത്രം
Kerala

നവി മുംബൈയിലെ ഫ്‌ലാറ്റില്‍ തീപിടിത്തം; ആറുവയസുകാരി ഉള്‍പ്പടെ മൂന്ന് മലയാളികള്‍ വെന്തുമരിച്ചു; വിഡിയോ

പൂജ ഭര്‍ത്താവ് സുന്ദര്‍, മകള്‍ വേദിക എന്നിവരാണ് മരിച്ചത്. ഇവര്‍ തിരുവനന്തപുരം സ്വദേശികളാണ്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: നവിമുംബൈയിലെ വാഷിയില്‍ അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 4 പേര്‍ മരിച്ചു. ഇതില്‍ 6 വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു. തിരുവനന്തപുരം സ്വദേശികളായ പൂജ ഭര്‍ത്താവ് സുന്ദര്‍, മകള്‍ വേദിക എന്നിവരാണ് മരിച്ചത്.

വാഷിയിലെ സെക്ടര്‍ 14ലെ റഹേജ റസിഡന്‍സിയിലെ പത്താം നിലയിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. തീ അതിവേഗം 11, 12 നിലകളിലേക്ക്് പടര്‍ന്നു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.

പരിക്കേറ്റ പത്തിലേറെപ്പേരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രികളിലെത്തിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടവിലാണ് അഗ്നിശമനസേനയ്ക്ക് തീയണയ്ക്കാനായത്. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Four killed, several injured in fire at Navi Mumbai building

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT