പ്രതീകാത്മക ചിത്രം 
Kerala

സമ്മാനമടിച്ച ലോട്ടറി ടിക്കറ്റിന്റെ കളർ പ്രിന്റുമായി എത്തി, പണം തട്ടാൻ ശ്രമം; രണ്ട് പേർ പിടിയിൽ 

5000 രൂപ സമ്മാനം നേടിയ ലോട്ടറിയുടെ 12 വ്യാജ ടിക്കറ്റുകളാണ് പിടികൂടിയത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വ്യാജ ലോട്ടറി ഹാജരാക്കി സമ്മാനത്തുക തട്ടാൻ ശ്രമിച്ച രണ്ടു പേർ ആറ്റിങ്ങലിൽ അറസ്റ്റിൽ. മലപ്പുറം മങ്കട സ്വദേശി സജിൻ (38), കണ്ണൂർ ചെറുപുഴ സ്വദേശി നിഖിൽ (40) എന്നിവരാണ് പിടിയിലായത്. 5000 രൂപ സമ്മാനം നേടിയ ലോട്ടറിയുടെ 12 വ്യാജ ടിക്കറ്റുകളാണ് ഇവരിൽ നിന്ന് പിടികൂടിയത്. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിൻ്റെ കളർ പ്രിന്റ് ഹാജരാക്കിയായിരുന്നു തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. 

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ആറ്റിങ്ങൽ കച്ചേരി ജംങ്ഷനിലായിരുന്നു സംഭവം. ലോട്ടറി ഏജൻസിയിലെത്തിയ പ്രതികൾ 5,000 രൂപ സമ്മാനം അടിച്ച വിൻവിൻ ലോട്ടറി ടിക്കറ്റുകൾ ഹാജരാക്കി. സമ്മാനം കിട്ടിയ സീരീസിലെ 12 വ്യാജ ലോട്ടറി ടിക്കറ്റുകളുമായാണ് ഇരുവരും എത്തിയത്. സംശയം തോന്നിയ ഏജൻസി ജീവനക്കാരൻ പരിശോധിച്ചൾ കളര്‍ പ്രിന്‍റ് ചെയ്ത വ്യാജ ടിക്കറ്റുകളാണ് നൽകിയതെന്ന് മനസ്സിലായി. ഉടൻതന്നെ ഏജൻസി ജീവനക്കാരൻ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി പ്രതികളെ പിടികൂടുകയുമായിരുന്നു. 

പ്രതികളുടെ സംഘത്തിൽ രണ്ട് പേർ കൂടി ഉണ്ടെന്നാണ് മൊഴി. വ്യാജരേഖകൾ ചമച്ചതിനും വഞ്ചനാക്കുറ്റത്തിനും പൊലീസ് കേസെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT