Little Flower Bus 
Kerala

പുരുഷന്മാര്‍ക്ക് ലിറ്റില്‍ ഫ്‌ലവര്‍ ബസില്‍ നാളെ സൗജന്യയാത്ര, സ്ത്രീകള്‍ക്ക് മധുരം; വേറിട്ടൊരു പ്രതിഷേധം

കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വേറിട്ടൊരു പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വേറിട്ടൊരു പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമ. എറണാകുളം ആലുവ-മാഞ്ഞാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'ലിറ്റില്‍ ഫ്‌ലവര്‍' എന്ന സ്വകാര്യ ബസാണ് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്.

ജൂണ്‍ 15 ( തിങ്കളാഴ്ച) മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ആരംഭിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. അന്നേ ദിവസമായ നാളെ ലിറ്റില്‍ ഫ്‌ലവര്‍ ബസില്‍ പുരുഷന്മാര്‍ക്ക് ടിക്കറ്റ് നിരക്ക് ഈടാക്കില്ലെന്ന് ബസുടമ വട്ടപ്പറമ്പ് സ്വദേശി ഡേവിസ് വ്യക്തമാക്കി. രാവിലെ 6.30 മുതല്‍ രാത്രി 8 വരെയുള്ള ട്രിപ്പുകളിലെല്ലാം ലിറ്റില്‍ ഫ്‌ലവറില്‍ പുരുഷന്മാര്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം.

സ്വകാര്യ ബസിനെ കൈവിടാത്ത സ്ത്രീകള്‍ക്ക് മധുരം നല്‍കി സ്വീകരിക്കും. ആലുവ - മാഞ്ഞാലി റൂട്ടില്‍ ഭൂരിഭാഗവും കെഎസ്ആര്‍ടിസി സര്‍വീസുകളാണ്. 25 വര്‍ഷത്തിലേറെയായി ബസ് സര്‍വീസ് നടത്തുന്ന തന്റെ ബസ് റൂട്ടിന്റെ ഭൂരിഭാഗം ദൂരവും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ക്കൊപ്പമാണ് ഓടുന്നതെന്ന് ബസുടമ ഡേവിസ് പറഞ്ഞു.

സര്‍ക്കാരിന്റെ പുതിയ പദ്ധതി മൂലം സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം കുത്തനെ കുറയുകയും വരുമാനത്തെ ബാധിക്കുകയും ചെയ്യും. യാത്രക്കാരില്‍ കൂടുതലും വനിതകളായതിനാല്‍ സൗജന്യയാത്ര പദ്ധതി സ്ത്രീ യാത്രക്കാരെ നഷ്ടപ്പെടുത്തുമെന്നും ഡേവിസ് പറയുന്നു. കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര സ്വകാര്യബസ് വ്യവസായത്തിന്റെ നട്ടെല്ലൊടിക്കുമെന്നാണ് ബസുടമകളുടെ ആശങ്ക.

Free travel for men on Little Flower bus tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിദ്യാര്‍ഥികളെ വെടിവയ്ക്കാന്‍ ഉത്തരവിട്ടത് അമിത് ഷാ; സഭയില്‍ വന്നിരിക്കാന്‍ ആഭ്യന്തരമന്ത്രിക്ക് ഭയം; എല്ലാമറിയാമെന്ന കരുതുന്നവര്‍ വിഡ്ഡികള്‍'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 63 lottery result

ശുഭ്മന്‍ ഗില്‍ ഏകദിന റാങ്കിങ്ങില്‍ ഒന്നാമത്; ടി20യില്‍ വൈഭവ് സൂര്യവംശിക്ക് വന്‍കുതിപ്പ്

മലപ്പുറത്ത് നിന്ന് കാണാതായ യൂട്യൂബറെ കണ്ടെത്തി; ദില്‍ഷാദ് മേഘാലയയില്‍ ആശുപത്രിയില്‍

'ആക്ഷൻ ഹീറോ നവീൻ പോളി... അയ്യോ തെറ്റിപ്പോയി'; സദസ്സിനെ ചിരിപ്പിച്ച് ചെന്നിത്തല, ആദ്യ വിജിലൻസ് കമാൻഡോ ആയി നിവിൻ പോളി