സുകുമാരന്‍ നായര്‍ ഫയല്‍
Kerala

എന്‍എസ്എസ് അടിയന്തര യോഗം വിളിച്ച് സുകുമാരന്‍ നായര്‍

നാളെ രാവിലെ 11 മണിക്ക് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്താണ് യോഗം. എല്ലാ താലൂക്ക് യൂണിയന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം.

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ശബരിമല ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ അടിയന്തരയോഗം വിളിച്ച് എന്‍എസ്എസ്. നാളെ രാവിലെ 11 മണിക്ക് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്താണ് യോഗം. എല്ലാ താലൂക്ക് യൂണിയന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം.

ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ യോഗത്തില്‍ വിശദീകരണം നല്‍കും. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ജി സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവനകളും സര്‍ക്കാര്‍ അനുകൂല നിലപാടും സംഘടനയ്ക്കുള്ളില്‍ തന്നെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അടിയന്ത യോഗം വിളിക്കുന്നതെന്നാണ് വിവരം.

കഴിഞ്ഞയാഴ്ച എന്‍എസ്എസ് വാര്‍ഷിക പ്രതിനിധി സഭ നടന്നിരുന്നെങ്കിലും ഇക്കാര്യങ്ങള്‍ അതില്‍ ചര്‍ച്ചയായിരുന്നില്ല. എന്നാല്‍ ശബരിമല വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനൊപ്പമാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വാര്‍ഷിക പ്രതിനിധി സഭയ്ക്ക് ശേഷം സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സര്‍ക്കാര്‍ അനകുല നിലപാടുകളില്‍ പ്രതിഷേധിച്ച് ചില കരയോഗങ്ങള്‍ സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധ ബാനറുകളുമായി രംഗത്തുവന്നിരുന്നു.

G Sukumaran Nair called an emergency meeting of the NSS

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദിലീപിന് നീതി കിട്ടി, അതിജീവിതയ്ക്ക് നീതി കിട്ടിയില്ല'; മലക്കംമറിഞ്ഞ് അടൂര്‍ പ്രകാശ്

രാവിലെ ഒരു ​ഗ്ലാസ് ചെറു ചൂടുവെള്ളം, ദിവസം മുഴുവൻ ഊർജ്ജത്തോടെയിരിക്കാം

ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ, മുടി കൊഴിച്ചിൽ നിൽക്കും

'ആ കുട്ടി വീട്ടിലേക്ക് കയറി വന്നപ്പോള്‍ പ്രതികളെ കൊന്നുകളയാനാണ് തോന്നിയത്; ബെഹ്‌റയെ വിളിച്ചത് പിടി തോമസല്ല, ഞാന്‍': ലാല്‍

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

SCROLL FOR NEXT