കഞ്ചാവ് കടത്താന്‍ ശ്രമിച്ച ആംബുലന്‍സ് ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Kerala

ആംബുലൻസിൽ വിവിധ ജില്ലകളിലേക്ക് കഞ്ചാവ് കടത്ത്; രണ്ട് പേർ പിടിയിൽ

നാല് കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പത്തനാപുരത്ത് ആംബുലൻസിൽ കഞ്ചാവ് കടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കറവൂർ സ്വദേശി വിഷ്ണു , പുനലൂർ സ്വദേശി നസീർ എന്നിവരാണ് പിടിയിലായത്. ആംബുലൻസിൽ പുനലൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഡാൻസാഫ് സംഘവും പത്തനാപുരം പോലീസും ചേർന്ന് ഇവരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും നാല് കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൊലീസിന് രഹസ്യവിവരം കിട്ടിയതിനെ തുടർന്നായിരുന്നു പരിശോധന. ഒരാഴ്ചയായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് കടത്തൽ നടത്താനാണ് സംഘം ഈ മാർഗം തെരഞ്ഞെടുത്തത് എന്നാണ് പൊലീസിന് ലഭിച്ച വിവരം. പുനലൂർ താലൂക്ക് ആശുപത്രിക്ക് സമീപം സർവീസ് നടത്തുന്ന ആംബുലൻസ് ആണ് കസ്റ്റഡിയിലെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല! ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

യുഎഇയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി; സ്വകാര്യ ആശുപത്രികളില്‍ സ്വദേശിവല്‍ക്കരണം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സ്വദേശി നിയമനം

SCROLL FOR NEXT