Guruvayur temple image credit: Guruvayur Devaswom
Kerala

ഏകാദശിക്ക് 'പ്രത്യേക വഴിപാട്', തട്ടിപ്പ് സംഘങ്ങളുടെ കെണിയില്‍ വീഴരുത്; മുന്നറിയിപ്പുമായി ഗുരുവായൂര്‍ ദേവസ്വം

ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍ ക്ഷേത്രത്തില്‍ പ്രത്യേക വഴിപാട് നിര്‍വ്വഹിച്ച് തരാമെന്ന് വാഗ്ദാനം നല്‍കി ഭക്തരുടെ പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍ ക്ഷേത്രത്തില്‍ പ്രത്യേക വഴിപാട് നിര്‍വ്വഹിച്ച് തരാമെന്ന് വാഗ്ദാനം നല്‍കി ഭക്തരുടെ പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. ഇത്തരത്തില്‍ വഴിപാട് ചെയ്ത് നല്‍കാമെന്ന് വാഗ്ദാനം നല്‍കുന്ന വെബ് സൈറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ദേവസ്വത്തിന്റെ മുന്നറിയിപ്പ്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിനത്തില്‍ ഏറ്റവും ശ്രേഷ്ഠമായ ഉദയാസ്തമന പൂജ വഴിപാട് ദേവസ്വം വകയായി നടത്തുകയാണ്. വിഷ്ണു സഹസ്ര നാമാര്‍ച്ചനയോ, അതിന്റെ പ്രസാദവിതരണമോ അന്ന് ഭക്തര്‍ക്കായി നിശ്ചയിച്ചിട്ടില്ല. അത് പതിവുമല്ല. ഇക്കാര്യത്തില്‍ ഭക്തരെ തെറ്റിദ്ധരിപ്പിക്കുന്ന വെബ് സൈറ്റുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.

Guruvayur Devaswom warns against falling into the trap of fraudsters

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാര്‍ ഒപ്പമുണ്ട്'; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കും

'മനസിലാക്കേണ്ടത് ലീഗുകാര്‍ തന്നെയാണ്; ആണ്‍ - പെണ്‍കൊടിമാര്‍ ഇടകലര്‍ന്ന് നൃത്തം ചവിട്ടിയാലും ചുംബിച്ചാലും കെട്ടിപ്പിടിച്ചാലും ഒരു മൗല്യാരും ഒന്നും പറയില്ല'

ബംഗാളില്‍ 58ലക്ഷം പേരെ ഒഴിവാക്കി; അഞ്ച് സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

14.2 കോടിക്ക് 19കാരനെ സ്വന്തമാക്കി ചെന്നൈ; ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന കാര്‍ത്തിക് ശര്‍മ ആര്?

ഓണ്‍ലൈന്‍ തട്ടിപ്പ്; ബിഗ്‌ബോസ് റിയാലിറ്റിഷോ താരം ബ്ലെസ്ലി അറസ്റ്റില്‍

SCROLL FOR NEXT