ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 
Kerala

എസ്‌ഐടിയെ നിയോഗിച്ചത് നിയമോപദേശപ്രകാരം; ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ല; രമേശ് ചെന്നിത്തല

ഹൈക്കോടതി വിധിപ്പകര്‍പ്പ് പഠിച്ച ശേഷം നിയമപരമായി എന്താണോ ചെയ്യേണ്ടത് അത് സര്‍ക്കാര്‍ തീരുമാനിക്കും.

Author : Sujith

കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ ഇഡി റിപ്പോര്‍ട്ടില്‍ മുന്‍മുഖ്യമന്ത്രി പിണറായിവിജയന്‍ അടക്കമുള്ളവര്‍ക്കെതിരേ അഴിമതി തടയല്‍ നിയമപ്രകാരം എഫ്‌ഐആര്‍ രേഖപ്പെടുത്തി അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിധി ന്യായം പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.

'ഹൈക്കോടതി വിധിപ്പകര്‍പ്പ് പഠിച്ച ശേഷം നിയമപരമായി എന്താണോ ചെയ്യേണ്ടത് അത് സര്‍ക്കാര്‍ തീരുമാനിക്കും. വിധിപ്പകര്‍പ്പിലെ കാര്യങ്ങള്‍ പരിശോധിക്കാതെ കാര്യങ്ങള്‍ പറയാന്‍ കഴിയില്ല. ഇഡി ഡിജിപിക്ക് നല്‍കിയ കത്തില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപികരിച്ചത്. അന്വേഷസംഘം നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഹൈക്കോടതിയില്‍ പരാതി വന്നത്. കേസ് എടുക്കണമെന്ന കോടതി ഉത്തരവില്‍ വിധി ന്യായം പഠിച്ച ശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കും. നിയമപോദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. കോടതി മറിച്ചാണ് പറയന്നതെങ്കില്‍ വിധിന്യായം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും. ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വരുന്നെങ്കില്‍ വരട്ടെ, കോടതിയും സര്‍ക്കാരും ഇവിടെയുണ്ട്' രമേശ് ചെന്നിത്തല പറഞ്ഞു.

സിഎംആര്‍എല്‍എക്സാലോജിക് ഇടപാടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. സിഎംആര്‍എല്ലും പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനമായ എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാനാണ് ജസ്റ്റിസ് എ ബദറുദീന്റെ നിര്‍ദേശം. ഇഡി നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ നേരത്തെ സര്‍ക്കാര്‍ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതു പോര, എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു തന്നെ അന്വേഷിക്കാനാണ് കോടതി നിര്‍ദേശം. ഇതോടെ, പിണറായി വിജയന്‍, ടി. വീണ, ഭര്‍ത്താവും മുന്‍ മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ കേസെടുക്കേണ്ടി വരും.

വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. കെ.എം.ഷാജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഇ.ഡി നല്‍കിയ റിപ്പോര്‍ട്ടില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാതെ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നു കാട്ടിയായിരുന്നു ഹര്‍ജി. സിഎംആര്‍എല്‍ കമ്പനിയില്‍നിന്ന് 3.28 കോടി രൂപ വഴിവിട്ട് കൈപ്പറ്റിയെന്നും വീണയ്ക്ക് 20 കോടിയോളം രൂപയുടെ അനധികൃത വരുമാനമുണ്ടെന്നും ഹവാല ഇടപാടുകള്‍ നടന്നെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസിന് ഇ.ഡി വിവരങ്ങള്‍ നല്‍കിയത് മുന്‍നിര്‍ത്തിയായിരുന്നു ഹര്‍ജി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ പുനരധിവാസത്തിന് കാബിനറ്റ് പദവികള്‍ നല്‍കുന്നതാണോ യുഡിഎഫ് നയം?; അതൃപ്തി പരസ്യമാക്കി ആർഎസ്പി

എന്താണ് ഡിമാന്‍ഡെന്ന് എസ്പി; അയഞ്ഞ് കോണ്‍ഗ്രസ്; യുപി സീറ്റ് വിഭജനത്തില്‍ വീണ്ടും ചര്‍ച്ച, അന്തിമ ധാരണ ഉടനെന്ന് നേതാക്കള്‍

'മലനിരകളില്‍ മഞ്ഞുവീഴ്ച, താപനില പൂജ്യം ഡിഗ്രിയിലും താഴെ'; സൗദിയില്‍ തണുപ്പുകാലം വരുന്നു, അപൂര്‍വ കാഴ്ചകള്‍ ആവര്‍ത്തിക്കുമോ?

അമൃത സുരേഷിന്റെ ആലാപനത്തിൽ 'റൂബി'യിലെ മനോഹര മെലഡി; 'കൺമണിയേ' ലിറിക്കൽ വീഡിയോ

'നാണക്കാരനാ, ഇവന്റെ വീട്ടുകാരെ ആര്‍ക്കെങ്കിലും അറിയുമോ?'; തെറി സന്ദേശം അയച്ച 'ജിടിഎ' ആരാധകനെതിരെ പാര്‍വതി