പ്രതീകാത്മക ചിത്രം 
Kerala

ദേശിയ പാതയിൽ കാർ ഓടിക്കുന്നതിനിടെ ഹൃദയാഘാതം, നിയന്ത്രണംവിട്ട് വാഹനങ്ങളിലിടിച്ചു നിന്നു; ഡ്രൈവർ മരിച്ചു, ഒഴിവായത് വൻ ദുരന്തം

കാറിനുള്ളിൽ ചന്ദ്രൻ കുഴഞ്ഞു വീണതിനെ തുടർന്ന്  നിയന്ത്രണം വിട്ട കാർ ദേശീയ പാത കുറുകെക്കടന്ന് എതിർ ദിശയിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളിൽ ഇടിച്ചു നിന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; ദേശീയപാതയിൽ കാർ ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഡ്രൈവർ മരിച്ചു. നരുവാമൂട് അമ്മാനൂർക്കോണം ടിസി നിവാസിൽ ജി.ചന്ദ്രനാണ്(56) മരിച്ചത്. കാറിനുള്ളിൽ ചന്ദ്രൻ കുഴഞ്ഞു വീണതിനെ തുടർന്ന്  നിയന്ത്രണം വിട്ട കാർ ദേശീയ പാത കുറുകെക്കടന്ന് എതിർ ദിശയിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളിൽ ഇടിച്ചു നിന്നു. ഇന്നലെ രാവിലെ 11 മണിയോടെ കരമന  –കളിയിക്കാവിള ദേശീയപാതയിൽ നേമം വില്ലേജ് ഓഫിസിന് സമീപമാണ് സംഭവം. 

കാറിന്റെ ഗ്ലാസ് പൊട്ടിച്ച് നാട്ടുകാരാണ് ചന്ദ്രനെ പുറത്തെടുത്തത്. അതേ കാറിൽ ഉടൻ നേമം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എയർപോർട്ടിലേക്ക് കരാർ അടിസ്ഥാനത്തിൽ കാർ സർവീസ് നടത്തുന്ന ചന്ദ്രൻ രാവിലെ വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടം. കാറിന് വേഗം കുറവായിരുന്നതും എതിർ ദിശയിൽ റോഡിൽ വാഹനങ്ങൾ കുറവായിരുന്നതും മൂലമാണ് മറ്റു ദുരന്തങ്ങൾ ഒഴിവായത് . ഭാര്യ: ഷൈലജ(ആശ വർക്കർ, പള്ളിച്ചൽ). മക്കൾ: ശാലിനി, അരുൺ.
 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ

സെവാഗിന്റെ മകനല്ലേ... ആര്യവീര്‍ 143 പന്തില്‍ അടിച്ചുകൂട്ടിയത് 173 റണ്‍സ്!

ഒരു ദിവസം എത്ര നേരം ഇയർഫോണുകൾ ഉപയോഗിക്കാം?

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്

ഉയര്‍ന്ന മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ് നാളെ വിപണിയില്‍ എത്തും