Road breaks 50 meters long in Kasarkode Sm.com
Kerala

കനത്ത മഴ: കാസര്‍കോട് 50 മീറ്ററോളം നീളത്തില്‍ റോഡ് വിണ്ടുകീറി

ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് റോഡ് തകര്‍ന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കാസര്‍കോട്: കുണ്ടംകുഴിയില്‍ ശക്തമായ മഴയെത്തുടര്‍ന്ന് മെക്കാഡം റോഡ് നെടുകെപിളര്‍ന്നു. പൊയിനാച്ചിപായിനാച്ചി - ബന്തടുക്ക റോഡിലെ കുണ്ടംകുഴി ടൗണിലെ മെക്കാഡംറോഡ് ആണ് തകര്‍ന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് റോഡ് തകര്‍ന്നത്.

50 മീറ്ററോളം നീളത്തില്‍ വിണ്ടുകീറിയിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ വലിയ ആഴത്തിലാണ് പിളര്‍ന്നത്. കുണ്ടംകുഴി, മൂന്നാംകടവ് റോഡ് ജംഗ്ഷന് സമീപം പെട്രോള്‍ പമ്പ് മുതല്‍ കുണ്ടംകുഴി ഭാഗത്തേക്കാണ് റോഡ് വിണ്ടുകീറിയത്. ഇതോടെ വാഹന ഗതാഗതം റോഡിന്റെ ഒരു ഭാഗത്തൂടെയായി ക്രമീകരിച്ചിട്ടുണ്ട്.

രാവിലെ 10.00 മുതല്‍ 11.15 വരെ ശക്തമായ മഴയുണ്ടായിരുന്നു. ഇതിനിടെയാണ് വലിയ ശബ്ദത്തോടെ റോഡ് പിളര്‍ന്നതെന്നു സമീപത്തെ വ്യാപാരികള്‍ പറഞ്ഞു. പൊയിനാച്ചി-ആലട്ടി റോഡ് കര്‍ണാടകയിലക്കുള്ള അന്തര്‍ സംസ്ഥാനപാത കൂടിയാണ്. ഈ സമയം വാഹനങ്ങളൊന്നും കടന്നു പോകാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി.

Heavy rains: Road breaks 50 meters long in Kasarkode

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നവോത്ഥാനത്തില്‍ ഒപ്പം; മകനെ ബിജെപിക്കൊപ്പം നിര്‍ത്തുന്നു; വെള്ളാപ്പള്ളിയുടെ ബഹുമുഖവേഷം കേരളീയര്‍ തിരിച്ചറിയണം'

മഴക്കാലത്ത് താരൻ കൂടുമോ?

മെഡിക്കൽ ലബോറട്ടറി രംഗത്ത് ഉന്നത പഠനത്തിന് അവസരം; എം.എസ്.സി എം.എൽ.ടി പ്രവേശനത്തിന് അപേക്ഷിക്കാം

'ചേട്ടാ ഞാൻ ഒച്ചയെടുത്തത് മോശമായി പോയോ' എന്ന് ചന്തു എന്നോട് ചോദിച്ചു; ഇത് എല്ലാ മര്യാദകളുടെയും അപ്പുറമാണ്'

റോഡിലെ 'യെല്ലോ ബോക്സി'ന് അകത്ത് വാഹനങ്ങള്‍ നിര്‍ത്തരുത്; ലംഘിച്ചാല്‍ പിഴ, ഡ്രൈവര്‍മാക്ക് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്

SCROLL FOR NEXT