സുജാത, ചിദംബരം 
Kerala

ഭർത്താവ് വീട്ടിൽ മടങ്ങിയെത്തിയില്ല; അന്വേഷിച്ചിറങ്ങിയ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു; ഭർത്താവ് കിണറിലെ പൈപ്പിൽ തൂങ്ങി മരിച്ച നിലയിൽ

ഭർത്താവ് വീട്ടിൽ മടങ്ങിയെത്തിയില്ല; അന്വേഷിച്ചിറങ്ങിയ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു; ഭർത്താവ് കിണറിലെ പൈപ്പിൽ തൂങ്ങി മരിച്ച നിലയിൽ

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഭർത്താവിനെ കാണാതെ അന്വേഷിച്ചിറങ്ങിയ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു. രതീഷ് പ്രസ് ഉടമ നീറണാകുന്നേൽ ചിദംബരത്തിന്റെ ഭാര്യ സുജാതയാണ് (72) മരിച്ചത്. ഇവരുടെ ഭർത്താവ് ചിദംബരത്തെ (75) പിന്നീട് തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. സ്വന്തം പ്രസിനു സമീപം കിണറിലെ പൈപ്പിൽ തൂങ്ങി മരിച്ച നിലയിലാണ് ചിദംബരത്തെ കണ്ടെത്തിയത്. 

ഇന്നലെ വൈകീട്ട് ഏഴരയോടെ മൂലമറ്റം ടൗണിനു സമീപമാണ് സുജാത അപകടത്തിൽ മരിച്ചത്. ഭർത്താവ് വീട്ടിൽ മടങ്ങിയെത്താത്തതിനെ തുടർന്ന് അന്വേഷിച്ചു പോയ സുജാതയെ ചേറാടി സ്വദേശി ദിലുവിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തുടർന്ന് സുജാതയുടെ മരണ വിവരം അറിയിക്കാൻ നാട്ടുകാർ ചിദംബരത്തിനെ അന്വേഷിക്കുന്നതിനിടെ രാത്രി 10 മണിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മക്കൾ: കല, പരേതനായ രതീഷ്. മരുമകൻ: രഘു. സുജാതയെ ഇടിച്ച ബൈക്കിൽ സഞ്ചരിച്ചിരുന്ന ദിലുവിന്റെ തലയ്ക്ക് സാരമായ പരിക്കുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന

'ഞാന്‍ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ