രണ്ടാനച്ഛന്‍ മര്‍ദിക്കുന്നതിന്റെ വിഡിയോദൃശ്യം 
Kerala

'ചവിട്ടി, മുടി പിടിച്ച് വലിച്ചു, ഐസ് വച്ച് മുഖത്ത് ഇടിച്ചു'; അഞ്ച് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദനം; അറസ്റ്റ്

5 വയസുകാരനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍വാസി പകര്‍ത്തി പൊലീസിന് കൈമാറിയതോടെ രണ്ടാനച്ഛനായ ഷൗക്കത്തലിയെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: കാസര്‍കോഡ് 5 വയസുകാരനോടും 13 വയസുകാരനോടും രണ്ടാനച്ഛന്റെ ക്രൂരത. അതി ക്രൂരമായി മര്‍ദിച്ചെന്നാണ് കുട്ടികളുടെ മൊഴി. 5 വയസുകാരനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍വാസി പകര്‍ത്തി പൊലീസിന് കൈമാറിയതോടെ രണ്ടാനച്ഛനായ ഷൗക്കത്തലിയെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് സംഭവത്തെക്കുറിച്ചുള്ള പരാതി പൊലീസിന് ലഭിക്കുന്നത്.

അയല്‍വാസി ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. നേരത്തയും രണ്ടാനച്ഛന്‍ കുട്ടികളെ മര്‍ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അയല്‍വാസികള്‍ ദൃശ്യം പകര്‍ത്തി പൊലീസിന് അയച്ചുകൊടുക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ 3 മാസത്തോളമായി കുട്ടിയെ മര്‍ദിക്കുന്നുവെന്നാണ് വിവരം. കുട്ടിയുടെ പിതാവും മാതാവും വിവാഹമോചിതരായിട്ട് 3 വര്‍ഷമായി. രണ്ടാനച്ഛനൊപ്പമാണ് 3 കുട്ടികളും അമ്മയും താമസിക്കുന്നത്. ഇവരില്‍ ഏറ്റവും ഇളയ കുട്ടിക്കാണ് മര്‍ദനമേറ്റത്.

യാതൊരു കാരണവുമില്ലാതെയാണ് ഇയാള്‍ പതിവായി കുട്ടികളെ ആക്രമിക്കുന്നത്. അയല്‍വാസി കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് സംഭവം അറിയുന്നതും വീഡിയോ ചിത്രീകരിച്ചതും. പരിക്കേറ്റ കുട്ടികളെ വിദഗ്ധ പരിശോധനക്കായി കുട്ടിയെ കാസര്‍കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാനച്ഛന്‍ ഐസ് വച്ച് മുഖത്ത് ഇടിച്ചതായും ചവിട്ടിയതായും മുടിപിടിച്ച് വലിച്ചതായും കുട്ടി പറഞ്ഞു.

കഴിഞ്ഞ നാല് മാസം മുമ്പ് വരെ കുട്ടികള്‍ തനിക്കൊപ്പമായിരുന്നു എന്ന് കുട്ടിയുടെ അച്ഛന്‍ പറയുന്നു. പിന്നീട് കോടതി ഉത്തരവ് പ്രകാരമാണ് 13ഉം 9ഉം 5ഉം വയസുള്ള കുഞ്ഞുങ്ങളെ അമ്മയുടെ ഒപ്പം വിടുന്നത്. അമ്മ കുട്ടികളെ മര്‍ദിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്നും കുഞ്ഞുങ്ങളുടെ പിതാവ് ആരോപിച്ചു.

In Kasaragod, a five-year-old boy was brutally beaten by his stepfather

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടിയെ ദുബായിലെത്തിച്ച് ലൈം​ഗിക പീഡനം, ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; രണ്ടു യുവതികൾ അറസ്റ്റിൽ

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

SCROLL FOR NEXT