കൊച്ചി മെട്രോ, ഫയല്‍ ചിത്രം 
Kerala

മൂന്നാം ഘട്ടത്തില്‍ മെട്രോ അങ്കമാലി വരെ, എയര്‍പോര്‍ട്ടിലേക്ക് ലിങ്ക് ലൈന്‍; നെടുമ്പാശേരിയില്‍ അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷന്‍

കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടമായി ആലുവയില്‍ നിന്ന് അങ്കമാലിയിലേക്ക് പാത നീട്ടുമെന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടമായി ആലുവയില്‍ നിന്ന് അങ്കമാലിയിലേക്ക് പാത നീട്ടുമെന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ. മൂന്നാം ഘട്ടത്തിന്റെ ഭാഗമായി എയര്‍പോര്‍ട്ടിലേക്ക് ലിങ്ക് ലൈനും നിര്‍മിക്കും. വിമാനത്താവളത്തില്‍ ഭൂമിക്കടിയിലാണ് സ്‌റ്റേഷന്‍ പ്ലാന്‍ ചെയ്യുന്നതെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. നിലവിലുള്ള മെട്രോയുടെ എക്‌സ്റ്റന്‍ഷന്‍ തന്നെയായിരിക്കും മൂന്നാം ഘട്ടത്തിലും എന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

തൃപ്പൂണിത്തുറ ടെര്‍മിനലിലേക്കുള്ള മെട്രോ നിര്‍മ്മാണം പൂര്‍ത്തിയായി. പരീക്ഷണ ഓട്ടം നടന്നുവരുന്നു. 1.16 കിലോമീറ്റര്‍ ദൂരത്തേയ്ക്ക് കൂടി മെട്രോ ഓടിയെത്തുമ്പോള്‍ ഒന്നാം ഘട്ടത്തിന്റെ ദൈര്‍ഘ്യം 28.125 കിലോമീറ്ററാവും. കൊച്ചിയിലേക്ക് ട്രെയിന്‍ കൊണ്ടുവന്ന രാജര്‍ഷി രാമവര്‍മയുടെ ഛായാചിത്രം സ്റ്റേഷനിലുണ്ടാവും.അത്തച്ചമയവും നൃത്ത രൂപങ്ങളുമാണ് സ്റ്റേഷന്റെ തീം. 1.35 ലക്ഷം ചതുരശ്ര അടി വിസ്തൃതമായ സ്റ്റേഷനില്‍ 40000 ചതുരശ്ര അടി വാണിജ്യാവശ്യങ്ങള്‍ക്ക് നീക്കിവെയ്ക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT