Jan Shatabdi Express 
Kerala

തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ് ; 22 മുതൽ പ്രാബല്യത്തിൽ

പരീക്ഷണാടിസ്ഥാനത്തിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനിന് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച നോട്ടിഫിക്കേഷൻ ദക്ഷിണ റെയിൽവേ പുറത്തിറക്കി.

ഈ മാസം 22 മുതലാണ് സ്റ്റോപ്പ് പ്രാബല്യത്തിലാകുക. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 7.19നാണ് ആലുവ സ്റ്റേഷനിലെത്തുക. തുടർന്ന് 7.21ന് ട്രെയിൻ സ്റ്റേഷൻ വിടുമെന്ന് റെയിൽവേ അറിയിച്ചു.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ രാവിലെ 8.48 നാണ് ആലുവ സ്റ്റേഷനിലെത്തുക. രണ്ടുമിനിറ്റിന് ശേഷം 8.50ന് ട്രെയിൻ സ്റ്റേഷൻ വിടുന്ന രീതിയിലാണ് സമയക്രമം നിശ്ചയിച്ചിട്ടുള്ളത്‌.

Thiruvananthapuram-Kannur Jan Shatabdi Express train stops at Aluva

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹമില്ല'; അമ്മ അഡ്‌ഹോക് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് രമേഷ് പിഷാരടി

മഴ ശക്തം; തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ലോകകപ്പ് സ്വപ്നം' നീട്ടിയെടുത്ത 'ക്രിക്കറ്റ് ടെക്നോളജി'!

ബെംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

'ശെടാ, എന്റെ തൊപ്പി തിരിച്ചു താ'... ഗ്രൗണ്ട് കൈയേറി റഹ്മാനുല്ല ​ഗുർബാസിന്റെ 'തൊപ്പി' തട്ടിയെടുത്ത് ആരാധകൻ ഓടടാ ഓട്ടം! ചിരിപ്പിക്കും വിഡിയോ