K Smart 
Kerala

'പവന്‍ കല്യാണ്‍ സാര്‍... കേരളത്തിലെ പോലെ ഇവിടെയും വേണം', കെ സ്മാര്‍ട്ട് വിവാഹ രജിട്രേഷൻ ആന്ധ്രയിലും വൈറല്‍

കാവശ്ശേരിയില്‍ ദീപാവലി ദിനം നടന്ന ലാവണ്യയുടെയും വിഷ്ണുവിന്റെയും വിവാഹത്തിന് സംസ്ഥാന സര്‍ക്കാരിന്റെ കെ സ്മാര്‍ട്ട് പദ്ധതി മുഖേന സര്‍ക്കിട്ടിഫിക്കറ്റ് അനുവദിച്ച സംഭവമാണ് ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിവാഹ ദിവസം തന്നെ വീഡിയോ കെവൈസി വഴി വിവാഹ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ കേരളത്തില്‍ നിന്നുള്ള നല ദമ്പതികളുടെ വീഡിയോ അങ്ങ് ആന്ധ്ര പ്രദേശിലും വൈറല്‍. കാവശ്ശേരിയില്‍ ദീപാവലി ദിനം നടന്ന ലാവണ്യയുടെയും വിഷ്ണുവിന്റെയും വിവാഹത്തിന് സംസ്ഥാന സര്‍ക്കാരിന്റെ കെ സ്മാര്‍ട്ട് പദ്ധതി മുഖേന സര്‍ക്കിട്ടിഫിക്കറ്റ് അനുവദിച്ച സംഭവമാണ് ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നത്. മന്ത്രി എം ബി രാജേഷ് ഉള്‍പ്പെടെ പങ്കുവച്ച വിവാഹ വിഡിയോ പങ്കുവച്ചാണ് ആന്ധ്ര സ്വദേശിയും കേരളത്തിലെ നടപടിക്രമങ്ങളെ പ്രശംസിച്ചിരിക്കുന്നത്.

ആന്ധ്ര പ്രദേശ് പഞ്ചായത്തിരാജ് മന്ത്രി പവ‍ൻ കല്യാണിനെ ഉള്‍പ്പെടെ ടാഗ് ചെയ്താണ് സോഷ്യല്‍ മീഡിയയില്‍ വിവാഹത്തിന്റെ വിഡിയോ പ്രചരിക്കുന്നത്. 'കേരളത്തിലെ കവശ്ശേരി എന്ന സ്ഥലത്ത് ലാവണ്യയും വിഷ്ണുവും വിവാഹിതരായി. ഇവര്‍, വിഡിയോ കെവൈസി മുഖേന തല്‍ക്ഷണം വിവാഹം രജിസ്‌ട്രേഷനും പുര്‍ത്തിയാക്കി. വിവാഹ ദിനത്തില്‍ തന്നെ ഇരുവരുടെയും ഫോട്ടോയോടുകൂടിയ ഡിജിറ്റല്‍ വെരിഫൈഡ് സര്‍ട്ടിഫിക്കറ്റും കൈമാറി. എന്തുകൊണ്ട് ആന്ധ്ര പ്രദേശില്‍ ഈ സൗകര്യം ലഭ്യമാക്കിക്കൂടാ... പഞ്ചായത്തിരാജ് മന്ത്രി പവന്‍ കല്യാണ്‍ സാറും കമ്മീഷണര്‍ കൃഷ്ണ തേജ ഐഎഎസ് എന്നിലരെ പരാമര്‍ശിച്ചുകൊണ്ട് പോസ്റ്റ് പറയുന്നു. ആന്ധ്രയില്‍ സമാനമായ ഒരു ഡിജിറ്റല്‍ വിവാഹ രജിസ്‌ട്രേഷന്‍ സംവിധാനം സാധ്യമായാല്‍ നടപടികള്‍ വേഗത്തിലും സുതാര്യമായും നടപ്പാക്കാന്‍ സാധിക്കുമെന്നും സോഷ്യല്‍ മീഡിയ പോസ്റ്റ് പറയുന്നു.

ലാവണ്യയുടെയും വിഷ്ണുവിന്റെയും വിവാഹം കഴിഞ്ഞയുടന്‍ തന്നെ കെ- സ്മാര്‍ട്ട് വഴി ഇരുവരും വിവാഹ രജിസ്ട്രേഷന്‍ അപേക്ഷ വീഡിയോ കെവൈസി വഴി പൂര്‍ത്തിയാത്തി. ദീപാവലി അവധിദിനമായിട്ട് പോലും കാവശ്ശേരി പഞ്ചായത്ത് ജീവനക്കാര്‍ തത്സമയം ഈ അപേക്ഷ അപ്രൂവ് ചെയ്തു. മിനുട്ടുകള്‍ക്കകം സര്‍ട്ടിഫിക്കറ്റ് വാട്ട്സാപ്പിലെത്തുകയും ചെയ്തു. വധൂവരന്മാര്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ പഞ്ചായത്ത് അംഗം ടി വേലായുധന്‍ എത്തിയപ്പോള്‍ നവദമ്പതികള്‍ക്ക് പ്രിന്റ് ചെയ്ത സര്‍ട്ടിഫിക്കറ്റും കൈമാറുകയാണ് ഉണ്ടായത്. അതേസമയം, കെ സ്മാര്‍ട്ട് നിലവില്‍ വന്ന ശേഷം നടന്ന 1,50,320 വിവാഹ രജിസ്ട്രേഷനില്‍ 62,915 എണ്ണവും വീഡിയോ കെ വൈ സി വഴിയാണ് ചെയ്തത് എന്ന് വിഡിയോ പങ്കുവച്ച് മന്ത്രി എംബി രാജേഷും അറിയിച്ചിരുന്നു.

Andhra user praises Kerala`s innovative video KYC marriage registration system through K Smart.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

കടുവ ജനവാസമേഖലയില്‍ തുടരുന്നു; മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്; നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി

SCROLL FOR NEXT