Savitha 
Kerala

ദമ്പതികളായി അഭിനയിച്ച് വയോധികയുടെ സ്വർണ്ണം കവർന്ന് മുങ്ങി; പിടിയിൽ

സഹായത്തിനെന്ന വ്യാജേന വീട്ടിൽ കൂടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ച് രണ്ടര പവന്റെ സ്വർണ്ണമാല കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതിയായ യുവതിയെ പൊലീസ് പിടികൂടി. ചൊവ്വ ആറ്റടപ്പ സ്വദേശിനി എം.കെ. സവിതയെ (48) ആണ് കണ്ണൂർ ടൗൺ പൊലീസ് പയ്യന്നൂരിൽ നിന്ന് പിടികൂടിയത്. താഴെ ചൊവ്വ കീഴുത്തള്ളിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീടിന്റെ മുകൾ നിലയിൽ ഭാര്യാഭർത്താക്കന്മാരാണെന്ന് വിശ്വസിപ്പിച്ച് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു സവിതയും കേസിലെ മറ്റൊരു പ്രതിയായ ഷിനേഷും.

വയോധികയ്ക്ക് സഹായത്തിനെന്ന വ്യാജേന വീട്ടിൽ അടുപ്പം സ്ഥാപിച്ച ശേഷമായിരുന്നു തട്ടിപ്പ്. സംഭവദിവസം വീട്ടുടമസ്ഥയും സവിതയും പുറത്തുപോയ സമയം നോക്കി സവിതയുടെ നിർദ്ദേശപ്രകാരം കൂടെയുണ്ടായിരുന്ന ഷിനേഷ് (52) മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാല കവരുകയായിരുന്നു. മോഷണത്തിന് ശേഷം ഇരുവരും ചേർന്ന് മാല കണ്ണൂരിലെ ജ്വല്ലറിയിൽ വിറ്റ് പണമാക്കി മാറ്റി. തുടക്കത്തിൽ ചോദ്യം ചെയ്തപ്പോൾ തനിക്കൊന്നും അറിയില്ലെന്ന നിലപാടിലാണ് സവിത ഉറച്ചുനിന്നത്. എന്നാൽ പരാതിയിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ ഇവർ നാടുവിടുകയായിരുന്നു.

കേസിലെ രണ്ടാം പ്രതിയായ ഷിനേഷിനെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു വെച്ച് ടൗൺ പൊലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പയ്യന്നൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന സവിതയെ അന്വേഷണ സംഘം വളഞ്ഞത്. കോടതിയിൽ ഹാജരാക്കിയ സവിതയെ റിമാൻഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഡോള്‍ഫിന്‍ ചുഴലിക്കാറ്റ്', ഇന്നും തീവ്രമഴ, 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കള്ളക്കടല്‍ ജാഗ്രത

നാനിയുടെ ചോരക്കളി; കരിയറിലെ ഏറ്റവും വലിയ സിനിമ; 'ദ പാരഡൈസ്' ടീസർ പുറത്ത്

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 120 രൂപ കൂടി

വേ​ഗം മണിക്കൂറിൽ 146 കിലോമീറ്റർ! വൈഭവിന്റെ സഹതാരം, ഇന്ത്യയുടെ ഭാവി 'തീപ്പൊരി പേസർ' (വിഡിയോ)

കുതിരാൻ തുരങ്കമുഖത്തിന് മുകളിൽ മണ്ണിടിച്ചിൽ; പ്രദേശത്ത് കനത്ത മഴ