ചന്തിരൂരിൽ നിർമിക്കാൻ പോകുന്ന കരുണാകര​ഗുരു ജന്മ​ഗൃഹ സമുച്ചയത്തിന്റെ മാതൃക 
Kerala

150 കോടി ചെലവ്, 163 അടി ഉയരം; ചന്തിരൂരിൽ കരുണാകര​ ഗുരു ജന്മ​ഗൃഹ സമുച്ചയം വരുന്നു

സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം ഞായറാഴ്ച നടന്‍ മമ്മൂട്ടി നിർവഹിക്കും

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ; ശാന്തി​ഗിരി ആശ്രമ സ്ഥാപകൻ കരുണാകര ​ഗുരുവിന്റെ ജന്മനാടായ ചന്തിരൂരിലെ ആശ്രമത്തിൽ ജന്മഹൃഹ സമുച്ചയം വരുന്നു. 150 കോടി  ചെലവിൽ 163 അടി ഉയരത്തിലാണ് സമുച്ചയം നിര്‍മിക്കുന്നത്‌. രണ്ട് വർഷം മുൻപ് ശിലയിട്ടെങ്കിലും കോവിഡ് കാരണം തുടങ്ങാനാവാത്ത സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം ഞായറാഴ്ച നടന്‍ മമ്മൂട്ടി നിർവഹിക്കും. 

പതിനേഴര ഏക്കറുള്ള ചന്തിരൂർ ആശ്രമത്തിന്റെ പ്രകൃതിചാരുതയ്ക്ക് കോട്ടം തട്ടാതെയാകും ജന്മ​ഗൃഹ സമുച്ചയം നിർമിക്കുക. ആദ്യ ഘട്ടത്തിൽ 20 കോടി ചെലവിട്ട് ജന്മ​ഗൃഹ സമുച്ചയം പൂർത്തീകരിക്കും. 163 അടി ഉയരത്തിലുള്ള സമുച്ചയത്തിനുള്ളിൽ 41 അടിയിൽ തടിയിൽ തീർത്ത താമരയുടെ രൂപത്തിലെ ശരകൂടവും അതിനുള്ളിൽ കരുണാകര ​ഗുരുവിന്റെ രൂപവും ഉണ്ടാകും. 2027ൽ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യം

മുഖമണ്ഡപം, പ്രദക്ഷിണ പഥം, ധ്വജസ്തംഭം, 4500 പേരെ ഒരേസമയം ഉൾക്കൊള്ളൊൻ കഴിയുന്ന പ്രാർത്ഥനാലയം, തീർത്ഥമണ്ഡപം, കൽമണ്ഡപം, ധർമമണ്ഡപം, സഭാമണ്ഡപം, മണിമണ്ഡപം, അന്നദാന മണ്ഡപം തുടങ്ങിയവ ഇതിനുള്ളിലുണ്ടാകും. ലൈബ്രറി, മ്യൂസിയം, കൺവെൻഷൻ സെന്റർ തുടങ്ങിയവയും ഉണ്ടാകും. 

ഞായറാഴ്ച അഞ്ചിന് നടക്കുന്ന ചടങ്ങിൽ നടൻ മമ്മൂട്ടി നിർമാണോദ്ഘാടനം നിർവഹിക്കും. അഡ്വ. എഎം ആരിഫ് എംപി അധ്യക്ഷത വഹിക്കും. സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ രം​ഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

ബെസ്റ്റ് ആക്ടർ ചാത്തൻ തൂക്കി; 'ഏഴാമത്തെ അത്ഭുതം'; ഒരേ ഒരു മമ്മൂക്ക!

'അതെയും താണ്ടി പുനിതമാനത്...'; ചരിത്രം കുറിച്ച 'കുടികാര പൊറുക്കികള്‍'; സ്റ്റേറ്റ് അവാര്‍ഡ് മഞ്ഞുമ്മലിലെ പിള്ളേര്‍ തൂക്കി!

SCROLL FOR NEXT