കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഫയൽ
Kerala

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ്; അനധികൃതമായി വായ്പ ലഭിച്ചവരുടെ 10.98 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ഇതുവരെ 128 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന് അന്വേഷണസംഘം അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ വ്യക്തികളുടെ 10.98 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇഡി കൊച്ചി യൂണിറ്റിന്റേതാണ് നടപടി. അനധികൃതമായി വായ്പ ലഭിച്ചവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇതുവരെ 128 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന് അന്വേഷണസംഘം അറിയിച്ചു.

കേസിലെ അന്തിമ കണ്ടുകെട്ടല്‍ നടപടിയാണ് ഇന്ന് ഉണ്ടായത്. കരുവന്നൂരില്‍ ബാങ്കിന്റെ അധികാര പരിധിക്ക് പുറത്ത് നിരവധി പേര്‍ക്ക് വായ്പ അനുവദിച്ചിരുന്നു. അവയില്‍ പലതിലും വായ്പയേക്കാള്‍ മൂല്യം കുറഞ്ഞ സ്വത്തുക്കളാണ് ഈടായി കാണിച്ചിരുന്നത്. ഇവരില്‍ പലരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ നേരത്തെ തന്നെ ഇഡി തുടങ്ങിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെസി അതികായന്‍, തെരഞ്ഞെടുപ്പ് വിജയത്തിന്റെ ശില്‍പ്പി, സതീശന്‍ നല്ല പ്രതിപക്ഷ നേതാവ്; പുകഴ്ത്തി വെള്ളാപ്പള്ളി

ഭക്ഷണശേഷം കുളിക്കാമോ?; ഏതെല്ലാം ദിവസങ്ങളില്‍ എണ്ണ തേച്ചു കുളിക്കാം?

പാര്‍ട്ടിയില്‍ പിണറായി വിജയന്റെ ഏകാധിപത്യം, തോല്‍വിയുടെ ഉത്തരവാദിത്തം പിണറായിക്കു മാത്രം; തുറന്നടിച്ച് സെബാസ്റ്റ്യന്‍ പോള്‍

നിങ്ങളുടെ ഈ ശീലം, സ്വയം വിളിച്ചുവരുത്തുന്ന അപകടം

'ചേട്ടാ'എന്ന വിളി ഇഷ്ടമാണ്,പക്ഷെ എനിക്ക് താല്പര്യം മറ്റൊന്നാണ്'; തുറന്ന് പറഞ്ഞ് സഞ്ജു

SCROLL FOR NEXT