കെ ബി ഗണേഷ് കുമാര്‍/ഫയല്‍ 
Kerala

'കൂടുതല്‍ വോട്ടുകിട്ടുന്നയാള്‍ ജയിക്കും; കതകിന് മുട്ടുന്നവരെക്കൊണ്ട് പുതുപ്പള്ളിക്കാര്‍ പൊറുതിമുട്ടി'

പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയപ്പോള്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് മുന്നില്‍ എന്നെ തടഞ്ഞുനിര്‍ത്തി അവിടുത്തെ സുഹൃത്തുക്കള്‍ സ്‌നേഹം പങ്കുവച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പുതുപ്പള്ളി  ഉപതെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് കിട്ടുന്നയാള്‍ ജയിക്കുമെന്ന് കെബി ഗണേഷ് കുമാര്‍  എംഎല്‍എ. അവിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയിരുന്നതായും ആളുകളെ കൊണ്ട് തട്ടിയിട്ട് നടക്കാന്‍ ആവില്ലായിരുന്നെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 

'യുഡിഎഫിന്റെയൊക്കെ ആളുകള്‍ ബസ് കണക്കെ ഇറങ്ങിവന്നിട്ട് പുതുപ്പള്ളിക്കാരൊക്കെ പൊറുതിമുട്ടി. കതകിന് മുട്ടി മുട്ടി ആരാവന്നത് എന്നറിയാതെ അവര്‍ വിഷമിച്ചു. എവിടെ നിന്നൊക്കെയോ ആളുകള്‍ വന്ന് കതകിന് മുട്ടിമുട്ടി വോട്ട് ചോദിക്കുകയാണ്. നമ്മള്‍ കൂടി ചെന്ന് അവരുടെ കതകില്‍ മുട്ടി ശല്യം ചെയ്യേണ്ടെന്ന് കരുതിയാണ്. അവിടെ പോയിരുന്നു. പറയേണ്ടതൊക്കെ പറഞ്ഞു' ഗണേഷ് കുമാര്‍ പറഞ്ഞു.

തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാന്‍ രണ്ടരവര്‍ഷം കഴിഞ്ഞിട്ടില്ല. അത് എല്‍ഡിഎഫ് അറിയിക്കുമെന്നും താന്‍ പ്രഖ്യാപിക്കേണ്ട കാര്യമില്ലെന്നും ഗണേഷ് പറഞ്ഞു. 'ആര്‍ക്കും എന്നോട് താത്പര്യക്കുറവില്ല. എനിക്ക് ആരോടും താത്പര്യക്കുറവില്ല. പാവപ്പെട്ട ഞാന്‍ ഒരു സൈഡിലൂടെ പോയ്‌ക്കൊണ്ടിരിക്കുകയാണ്. ആര്‍ക്കും ദേഷ്യവുമില്ല. എന്നോട് ആര്‍ക്കും ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല. അത്ഭുതപ്പെട്ടുപോയത് പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയപ്പോള്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് മുന്നില്‍ എന്നെ തടഞ്ഞുനിര്‍ത്തി അവിടുത്തെ സുഹൃത്തുക്കള്‍ സ്‌നേഹം പങ്കുവച്ചു. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ആളാണ്. കണ്ടതില്‍ ഒത്തിരി സന്തോഷം എന്നുപറയുന്ന അവരുടെ സ്‌നേഹം ഉണ്ടല്ലോ?. രാഷ്ട്രീയത്തിനും ജാതിമതങ്ങള്‍ക്കും അതീതമായി ജനം എന്നോടുകാണിക്കുന്ന സ്‌നേഹമാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. രാഷ്ട്രീയത്തില്‍ വരുമ്പോള്‍ ഞാന്‍ സ്വ്പനം കണ്ടത് അതാണ്. അത് സാധിക്കുന്നതില്‍ വലിയ സന്തോഷമുണ്ട്'- ഗണേഷ് പറഞ്ഞു

താന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ടില്ല. ശ്രദ്ധയില്‍പ്പെടുത്തേണ്ട കാര്യങ്ങളാണ് പറഞ്ഞത്. അത് നിയമസഭയിലാണ് പറഞ്ഞത്. അതിനാണ് തനിക്ക് പത്താനപുരത്തെ ജനങ്ങള്‍ വോട്ട് നല്‍കിയതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. താന്‍ എംഎല്‍എ മാത്രമല്ല ഒരുകക്ഷിയുടെ നേതാവ് കൂടിയാണ്. മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ട അവകാശം എല്ലാ  എംഎല്‍എമാര്‍ക്കുമുണ്ട്. താന്‍ കള്ളമൊന്നും പറഞ്ഞിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

SCROLL FOR NEXT