kb ganesh kumar 
Kerala

യാത്രക്കാരനായി ഫോണ്‍ വിളിച്ചു; മന്ത്രിക്ക് മറുപടി കിട്ടിയില്ല; ഒന്‍പത് കണ്ടക്ടര്‍മാരെ സ്ഥലം മാറ്റി കെബി ഗണേഷ് കുമാര്‍

ആദ്യം ആരും ഫോണ്‍ എടുത്തില്ല. പിന്നീട് ഫോണ്‍ എടുത്തവരാകട്ടെ മറുപടി കൃത്യമായി നല്‍കിയതുമില്ല.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമിലേക്ക് യാത്രക്കാരനെന്ന പേരില്‍ ഫോണ്‍ ചെയ്ത് മന്ത്രി ഗണേഷ് കുമാര്‍ (kb ganesh kumar). കൃത്യമായി മറുപടി നല്‍കാത്ത വനിത കണ്ടക്ടര്‍ ഉള്‍പ്പടെ ഒന്‍പതു ജീവനക്കാരെ സ്ഥലം മാറ്റി. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പരാതികള്‍ അറിയിക്കാനും ബസ് സമയം അറിയാനുമാണ് കണ്‍ട്രോള്‍ റൂം നടത്തുന്നത്.

യാത്രക്കാരനെന്ന രൂപത്തിലാണ് മന്ത്രി കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചത്. ആദ്യം ആരും ഫോണ്‍ എടുത്തില്ല. പിന്നീട് ഫോണ്‍ എടുത്തവരാകട്ടെ മറുപടി കൃത്യമായി നല്‍കിയതുമില്ല. തുടര്‍ന്ന് കെഎസ്ആര്‍ടിസി എംഡിയെ വിളിച്ച് ജീവനക്കാരെ സ്ഥലം മാറ്റാന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു. യാത്രക്കാരുടെ ഫോണ്‍കോളുകള്‍ക്ക് കൃത്യമായി മറുപടി ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് മന്ത്രി കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ വിളിച്ചത്.

കണ്‍ട്രോള്‍ റൂം സംവിധാനം ഒഴിവാക്കുകയാണെന്നും പകരം ആപ്പ് സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. കണ്‍ട്രോള്‍ റൂമില്‍ പലരും ജോലി ചെയ്യാതെ ഇരിക്കുകയാണെന്നും മന്ത്രി വിമര്‍ശിച്ചിരുന്നു. ജീവനക്കാരെ ജില്ലകത്തേക്കും പുറത്തേക്കുമാണ് സ്ഥലം മാറ്റിയത്. അതേസമയം ഡ്യൂട്ടിയിലില്ലാത്തവരെ സസ്‌പെന്‍ഡ് ചെയ്തതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും