pinarayi vijayan ഫയൽ
Kerala

'ക്യാപ്റ്റൻ' കണ്ണൂരിൽ ഇറങ്ങുന്നു; പിണറായി വിജയന്റെ റോഡ് ഷോ നാളെ

ടികെ ​ഗോവിന്ദന്റെ മരുമകൾ ടികെ സുലേഖ റോഡ് ഷോയുടെ മുൻനിരയിലുണ്ടാകും

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നാളെ കണ്ണൂരിൽ. വിമാനത്താവളത്തിൽ നിന്നു പിണറായി വരെയാണ് റോഡ് ഷോ. നിയമസഭാ തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ സിപിഎം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിരുന്നു.

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് നേതൃത്വവുമായി ഉടക്കി പാർട്ടി വിട്ട ടികെ ​ഗോവിന്ദന്റെ മരുമകൾ ടികെ സുലേഖ റോഡ് ഷോയുടെ മുൻനിരയിൽ തന്നെയുണ്ടാകും. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡന്റാണ് സുലേഖ.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ മാസ്റ്റർ നടത്തിയ വാർത്താസമ്മേളനത്തിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇക്കുറിയും പിണറായി വിജയൻ ധർമ്മടത്ത് നിന്നാണ് ജനവിധി തേടുന്നത്.

ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി, ധർമ്മടം, പിണറായി, മുഴപ്പിലങ്ങാട്, വേങ്ങാട്, അഞ്ചരക്കണ്ടി പഞ്ചായത്തുകൾ ചേർന്നതാണ് ധർമ്മടം നിയമസഭാ മ‍ണ്ഡലം. 2008ലാണ് ധർമ്മടം മണ്ഡലം രൂപീകരിക്കപ്പെട്ടത്. 2021ൽ 95,522 വോട്ടുകളാണ് പിണറായി വിജയൻ നേടിയത്.

kerala assembly election 2026: chief minister pinarayi vijayan's road show in Kannur tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'24 മണിക്കൂര്‍' ചോദ്യത്തോട് രോഷം പ്രകടിപ്പിച്ച് വി ഡി സതീശന്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്നില്ല, നാളെയെന്ന് സണ്ണി ജോസഫ്

അഞ്ചു വര്‍ഷത്തിനകം പലിശ വരുമാനമായി മാത്രം 11 ലക്ഷം രൂപ; കോമ്പൗണ്ടിങ് ഇഫക്ട്, അറിയാം ഈ സ്‌കീം

'താങ്ക് യു ദുബൈ, ലവ് യു, ഉടനെ മടങ്ങിവരും'; സുരക്ഷയ്ക്കും പരിചരണത്തിനും നന്ദി പറഞ്ഞ് കുഞ്ഞ് യാത്രക്കാരി

കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി, ആദ്യ ഘട്ട സ്ഥാനാർഥിപട്ടിക പുറത്തുവിട്ട് ബിജെപി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

'ശരിക്കും!; ഞങ്ങൾ കണ്ടത് രോ​ഹിത് ശർമയെ; അവർ പറയുന്നത് ചാംപ്യൻസ് ട്രോഫി നേടിയ ക്യാപ്റ്റൻ ​ഗില്ലാണെന്ന്; ഇതെന്ത് കൂത്ത്'

SCROLL FOR NEXT