Kerala PSC Reschedules Online and OMR Exams Due to Bad Weather.  
Kerala

മഴക്കെടുതി: പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു, പുതുക്കിയ തീയതി അറിയാം

പത്താം തരം പ്രാഥമിക പരീക്ഷ (ഒന്നാം ഘട്ടം, മൂന്നാം ഘട്ടം, നാലാം ഘട്ടം) മതിയായ കാരണങ്ങളാൽ എഴുതാൻ കഴിയാത്തവർക്ക് അവസരം ആഗസ്റ്റ് 22 ന് വീണ്ടും അവസരം ഒരുക്കുമെന്നും പി.എസ്.സി അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേരള പബ്ലിക് സർവീസ് കമ്മീഷൻ ആഗസ്റ്റ് 4, 5, 6, 10 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ ഓൺലൈൻ, ഒ.എം.ആർ പരീക്ഷകളും പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഇതേ ദിവസങ്ങളിൽ നടക്കാനിരുന്ന വനം വന്യ ജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള കായിക ക്ഷമതാ പരീക്ഷയും മാറ്റി വെച്ചിട്ടുണ്ട്. പത്താം തരം പ്രാഥമിക പരീക്ഷ (ഒന്നാം ഘട്ടം, മൂന്നാം ഘട്ടം, നാലാം ഘട്ടം) മതിയായ കാരണങ്ങളാൽ എഴുതാൻ കഴിയാത്തവർക്ക് അവസരം ആഗസ്റ്റ് 22 ന് വീണ്ടും അവസരം ഒരുക്കുമെന്നും പി.എസ്.സി അറിയിച്ചു.

കായികക്ഷമതാ പരീക്ഷ മാറ്റി വച്ചു

വനം വന്യ ജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ: 211/2025, 212/2025, 213/2025, 214/2025-തസ്‌തികമാറ്റം മുഖേന, 254/2025-ഈഴവ/തിയ്യ/ബില്ലവ, 255/2025-ഒ.ബി.സി.) തസ്തികയുടെ തെരഞ്ഞെടുപ്പിലേക്ക് 2026 ആഗസ്റ്റ് മാസം 4, 5, 6 തീയതികളിലായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്, വയനാട് എന്നീ ജില്ലകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

പത്താം തരം പ്രാഥമിക പരീക്ഷ (ഒന്നാം ഘട്ടം, മൂന്നാം ഘട്ടം, നാലാം ഘട്ടം) മതിയായ കാരണങ്ങളാൽ എഴുതാൻ കഴിയാത്തവർക്ക് അവസരം

2026 ജൂലൈ 18-ന് നടന്ന പത്താംതരം പ്രാഥമിക പരീക്ഷ (ഒന്നാം ഘട്ടം), 2026 ആഗസ്റ്റ് 1-ന് നടന്ന മൂന്നാം, നാലാം ഘട്ട പ്രാഥമിക പരീക്ഷകൾ എന്നിവ മതിയായ കാരണങ്ങളാൽ എഴുതാൻ കഴിയാതിരുന്ന ഉദ്യോഗാർഥികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം.

പരീക്ഷാദിവസം അംഗീകൃത സർവകലാശാല/സ്ഥാപന പരീക്ഷ ഉണ്ടായിരുന്നവർ, അപകടം അല്ലെങ്കിൽ അസുഖം മൂലം ചികിത്സയിലായിരുന്നവർ, പ്രസവസംബന്ധമായ അസുഖമുള്ളവർ, സ്വന്തം വിവാഹം നടന്നവർ, അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്ന് പരീക്ഷ എഴുതാൻ കഴിയാതിരുന്നവർ, കൂടാതെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ആഗസ്റ്റ് 1-ലെ കനത്ത മഴയും പ്രകൃതിക്ഷോഭവും കാരണം പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്കും ആവശ്യമായ രേഖകൾ ഹാജരാക്കിയാൽ ഈ അവസരം ലഭിക്കും. പുനഃപരീക്ഷ 2026 ആഗസ്റ്റ് 22-ന് രാവിലെ 10.30 മുതൽ 12.05 വരെ നടക്കും.

ഉദ്യോഗാർഥികൾ ആവശ്യമായ രേഖകൾ സഹിതം അവരുടെ പരീക്ഷാകേന്ദ്രം ഉൾപ്പെടുന്ന പി.എസ്.സി ജില്ലാ ഓഫീസിൽ (തിരുവനന്തപുരം ജില്ലക്കാർ പി.എസ്.സി ആസ്ഥാന ഓഫീസിലെ ഇ.എഫ് വിഭാഗത്തിൽ) നേരിട്ട് അപേക്ഷ നൽകണം. 2026 ആഗസ്റ്റ് 3 മുതൽ 7 വരെ വൈകിട്ട് 5.15-നകം ലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ. ആഗസ്റ്റ് 3-ന് മുമ്പുള്ള അപേക്ഷകൾ പരിഗണിക്കില്ല. തപാൽ വഴിയോ ഇ-മെയിൽ വഴിയോ അയക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

Kerala PSC Reschedules Online and OMR Exams Due to Bad Weather.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്തനംതിട്ടയില്‍ പെയ്തത് അഞ്ചിരിട്ടി മഴ; 533% അധികം; അറിയാം ജില്ല തിരിച്ചുള്ള കണക്കുകള്‍

ശക്തമായ മഴ: മൂന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

'റൺസ് വിട്ടുകൊടുത്ത് പന്തെറിയണം'! ഒത്തുകളി, യുഎസ് ക്രിക്കറ്റ് താരം അഖിലേഷ് റെഡ്ഡിക്ക് 8 വർഷം വിലക്ക്

ഐഫോണ്‍ 18 പ്രോ അടുത്ത മാസം; ഒപ്പം കാമറയുള്ള എയര്‍പോഡ്‌സും വന്നേക്കും

വിസ്മയയ്ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്, എന്ത് പറഞ്ഞാലും കുഴപ്പമാകുന്ന സമയമാണിത്: മോഹന്‍ലാല്‍