Ration Card പ്രതീകാത്മക ചിത്രം
Kerala

ആറുമാസം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് പൂട്ടും: 'സൈലന്റ് കാർഡുകൾ' ഡീആക്ടിവേറ്റ് ചെയ്യാൻ പൊതുവിതരണ വകുപ്പ്

എല്ലാ മാസവും 21-ന് നിഷ്ക്രിയ കാർഡുകൾ കണ്ടെത്തും; അടുത്ത മാസം ഒന്നു മുതൽ വിഹിതം തടയും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: സംസ്ഥാനത്ത് അത്യാധുനിക സ്മാർട്ട് പി.ഡി.എസ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തുടർച്ചയായി ആറുമാസം റേഷൻ വിഹിതം കൈപ്പറ്റാത്ത കാർഡുകൾ ഡീആക്ടിവേറ്റ് ചെയ്യാൻ പൊതുവിതരണ വകുപ്പ് തീരുമാനിച്ചു. ഇത്തരം കാർഡുകളെ 'സൈലന്റ് റേഷൻ കാർഡുകൾ' ആയി തരംതിരിച്ചാണ് തുടർ നടപടികളിലേക്ക് കടക്കുന്നത്. എല്ലാ മാസവും 21-ാം തീയതി പരിശോധന നടത്തി ഇത്തരം നിഷ്ക്രിയ കാർഡുകൾ കണ്ടെത്തുകയും, തുടർന്നുള്ള മാസത്തെ ഒന്നാം തീയതി മുതൽ റേഷൻ വിഹിതം ലഭിക്കാത്ത വിധത്തിൽ ഇവ താൽക്കാലികമായി ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്യും.

ഡീആക്ടിവേറ്റ് ചെയ്യപ്പെടുന്ന റേഷൻ കാർഡുകൾ വീണ്ടും പ്രവർത്തനക്ഷമമാക്കണമെങ്കിൽ കർശന ഉപാധികളാണ് വകുപ്പ് മുന്നോട്ടുവെക്കുന്നത്. കാർഡിൽ പേരുള്ള മുഴുവൻ ഗുണഭോക്താക്കളും മൂന്ന് മാസത്തിനകം ഇ-കെവൈസി നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ കാർഡ് വീണ്ടും ആക്ടിവേറ്റ് ചെയ്തു നൽകുകയുള്ളൂ. അനുവദിച്ചിട്ടുള്ള മൂന്ന് മാസത്തെ സമയപരിധിക്കുള്ളിൽ ഇ-കെവൈസി പൂർത്തിയാക്കാത്ത റേഷൻ കാർഡുകൾ അസാധുവാക്കി പൊതുവിതരണ വകുപ്പിന്റെ ഡാറ്റാബേസിൽ നിന്ന് എന്നെന്നേക്കുമായി നീക്കം ചെയ്യും.

കൂടാതെ, തിരിച്ചറിയൽ രേഖകൾ അടിസ്ഥാനമാക്കിയുള്ള ആധാർ പരിശോധനയിൽ ഒന്നിലധികം റേഷൻ കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി കണ്ടെത്തുന്ന ഗുണഭോക്താക്കളെയും ഉടനടി ഡീആക്ടിവേറ്റ് ചെയ്യും. ഇത്തരക്കാർ മൂന്ന് മാസത്തിനകം നിർബന്ധമായും ഇ-കെവൈസി പരിശോധന പൂർത്തിയാക്കുകയും, തങ്ങൾക്ക് നിലനിർത്തേണ്ട കാർഡ് ഏതാണെന്ന് തെരഞ്ഞെടുത്ത് മറ്റ് കാർഡുകളിൽ നിന്ന് പേരുകൾ ഔദ്യോഗികമായി ഒഴിവാക്കുകയും വേണം. ഈ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ ഇവർക്ക് വീണ്ടും റേഷൻ വിഹിതം അനുവദിക്കുകയുള്ളൂ. സമയപരിധിക്കുള്ളിൽ തെറ്റുകൾ തിരുത്താത്തവരുടെ വിവരങ്ങൾ സർക്കാർ ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്യും. സംസ്ഥാനത്ത് സ്മാർട്ട് പി.ഡി.എസ് പദ്ധതി പൂർണ്ണതോതിൽ നടപ്പാക്കുന്ന വേളയിൽ ഇതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ വ്യക്തമാക്കി.

Under the upcoming Smart Public Distribution System (PDS) implementation in Kerala, the Civil Supplies Department has decided to deactivate all ration cards that have remained dormant without claiming monthly grain quotas for six consecutive months

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും; പാര്‍ലമെന്റ് പാസാക്കിയ നിയമമാണ്; ഐഎന്‍ടിയുസി വേദിയില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

C-DIT: പത്താം ക്ലാസ് യോഗ്യതയുണ്ടോ?, പാക്കിങ് അസിസ്റ്റന്റ് മുതൽ ഇലക്ട്രീഷൻ വരെ; 29 ഒഴിവുകൾ

അജിത്തിന്റെ റേസിംഗ് ലോകം; ‘ഗ്ലാഡിയേറ്റേഴ്സ് ’ ട്രെയിലർ എത്തി; അനുഭവങ്ങളുമായി ശാലിനിയും മകളും

കുഴഞ്ഞുവീഴുന്നവർക്ക് ജീവന്റെ തുണയാകാൻ ഓട്ടോ തൊഴിലാളികൾ: 'ഓട്ടോ രക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎൽഎ

റോഡിലെ കുഴി കണ്ടെത്താന്‍ എഐ, പുതിയ പരീക്ഷണവുമായി കേന്ദ്രം