Kerala's She Scooter Scheme Is Back: Eligible Women Can Claim ₹1 Lakh 
Kerala

ഒരു ലക്ഷം രൂപ സഹായം; ഷീ - സ്‌കൂട്ടർ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുന്നതിന് പരമാവധി ഒരു ലക്ഷം രൂപ വരെ ഗ്രാന്റ് അനുവദിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെൻ (SAF) മുഖേന 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ഷീ സ്‌കൂട്ടർ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യക്കച്ചവടം നടത്തുന്ന മത്സ്യത്തൊഴിലാളി വനിതകൾക്കും കുറഞ്ഞത് അഞ്ച് വർഷമായി സാഫിന്റെ ഗുണഭോക്താക്കളായ വനിതകൾക്കുമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുന്നതിന് പരമാവധി ഒരു ലക്ഷം രൂപ വരെ ഗ്രാന്റ് അനുവദിക്കും.

അപേക്ഷകർ എഫ്.എഫ്.ആർ (FFR)-ൽ രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗവും മത്സ്യഗ്രാമത്തിലെ സ്ഥിരതാമസക്കാരിയുമായിരിക്കണം. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. സ്വന്തമായി ടൂവീലർ ഇല്ലാത്തവരും സാധുവായ ടൂവീലർ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരുമാണ് അപേക്ഷിക്കാൻ അർഹർ. മത്സ്യത്തൊഴിലാളി വനിതകൾക്ക് പ്രായപരിധി 45 വയസും, സാഫ് ഗുണഭോക്താക്കൾക്ക് 50 വയസുമാണ്.

അപേക്ഷാഫോം വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സാഫ് നോഡൽ ഓഫീസിൽ നിന്നും ജില്ലയിലെ വിവിധ മത്സ്യഭവൻ ഓഫീസുകളിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട മത്സ്യഭവൻ ഓഫീസുകളിൽ ആഗസ്റ്റ് 11 വരെ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് സാഫ് നോഡൽ ഓഫീസ്, ഫിഷറീസ് സ്റ്റേഷൻ, വിഴിഞ്ഞം എന്ന വിലാസത്തിലോ 9895332871, 9847907161, 8075162635 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാം.

Kerala's She Scooter Scheme for Women in Fisheries Sector,Apply Now.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹൈക്കോടതി നിർദേശം പാലിച്ച് വിജയ് സർക്കാർ; നാല് മണിക്കൂർ കസ്റ്റഡിക്കു ശേഷം ഉദയനിധി സ്റ്റാലിനെ മോചിപ്പിച്ചു

തിരുവനന്തപുരത്ത് ആഗസ്റ്റ് 7ന് തൊഴിൽമേള; നിരവധി ഒഴിവുകൾ...

'ആ പട്ടി ആദ്യം കടിച്ചത് എന്നെയാണ്'; മകളുടെ നായ സ്‌നേഹത്തെക്കുറിച്ച് മോഹന്‍ലാല്‍; രക്ഷിച്ചെടുത്ത കഥ പറഞ്ഞ് വിസ്മയ

വെള്ളപ്പൊക്ക ഭീഷണി: കാര്യങ്കോട് പാലത്തിനടിയിലെ അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി

നാലുദിവസത്തെ റാലിക്ക് സഡന്‍ ബ്രേക്ക്, പുതിയ ലേല സംവിധാനത്തില്‍ ഇടിഞ്ഞ് ഓഹരി വിപണി; എണ്ണവില വീണ്ടും 85 ഡോളറിന് മുകളില്‍, രൂപയ്ക്കും നഷ്ടം