Kollam Thattukada Attack 
Kerala

പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു; ഉടമയ്ക്ക് കുത്തേറ്റു, ജീവനക്കാരന്റെ മേൽ തിളച്ച എണ്ണയൊഴിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർക്കുകയും ഉടമയെയും ജീവനക്കാരനെയും മർദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ യുവാക്കൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. കുണ്ടറയ്ക്കടുത്ത് പെരുമ്പുഴയിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പെരുമ്പുഴയിലെ 'ടീ മേറ്റ്' എന്ന തട്ടുകടയിൽ ചായ കുടിക്കാനെത്തിയ കൊള്ളി നിയാസ്, സുഹൃത്ത് ജാക്സൺ എന്നിവരാണ് അക്രമം അഴിച്ചുവിട്ടത്.

കടയിലെത്തി ചായയും പരിപ്പുവടയും കഴിച്ച ഇരുവരും, പരിപ്പുവടയ്ക്ക് ഉപ്പ് കുറവാണെന്ന് പറഞ്ഞ് ജീവനക്കാരനായ മോഹനനുമായി തർക്കത്തിലാവുകയായിരുന്നു. തുടർന്ന് മോഹനനെ ക്രൂരമായി മർദ്ദിക്കുകയും, കടയിലുണ്ടായിരുന്ന തിളച്ച എണ്ണ ദേഹത്തേക്ക് ഒഴിക്കുകയും ചെയ്തു. ഇത് തടയാൻ ചെന്ന നാട്ടുകാരെയും മറ്റും അക്രമികൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ബഹളം കേട്ട് ഓടിയെത്തിയ കടയുടമ നാസിമിനെ നിയാസ് കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു. തുടർന്ന് കടയിലെ സാധനങ്ങളും ഉപകരണങ്ങളും അടിച്ചുതകർത്തു. ഗുരുതരമായി പരിക്കേറ്റ മോഹനനെയും നാസിമിനെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിൽ മോഹനന്റെ വാരിയെല്ലിന് സാരമായ പരിക്കേൽക്കുകയും തിളച്ച എണ്ണ വീണ് ശരീരത്താകെ പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്.

സംഭവത്തിൽ നാസിമിന്റെ പരാതിയിൽ കൊട്ടിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് നിയാസും ജാക്സണും എന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. ഒളിവിൽ പോയ പ്രതികളെ കണ്ടെത്തനായി ഊർജ്ജിത തെരച്ചിൽ ആരംഭിച്ചു.

A tea stall owner and his employee were brutally attacked and their shop vandalized by two men in Perumpuzha, Kollam, after complaining that the parippuvada lacked salt

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിന് പാൻ കാർഡും വോട്ടർ ഐഡിയും മാത്രം പോര: ഗുവഹാട്ടി ഹൈക്കോടതി

‘ആവേശം 2 ഞാൻ പ്രഖ്യപിച്ചി‌ട്ടില്ല, രോമാഞ്ചത്തിന് രണ്ടാം ഭാഗം ഉണ്ടാകും’; നിലപാട് വ്യക്തമാക്കി ജിത്തു മാധവൻ

45 ദിവസം നീളുന്ന ഈ ഉത്സവ മാമാങ്കം; ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ നാലുമുതല്‍

ബൈ മുംബൈ...; 18 കോടിക്ക് ഹര്‍ദിക് പഞ്ചാബിലേക്ക്; ബുംറയ്‌ക്കൊപ്പം പന്തെറിയാന്‍ അര്‍ഷ്ദീപും; 'ബുള്ളറ്റ്' കൈമാറ്റം

'സൂര്യയേക്കാളും ഒരുപടി മുന്നിലാണോ നസ്‌ലെന്‍?'; കയ്യടി നേടി മറുപടി; അടിക്കുന്ന രംഗത്തെക്കുറിച്ചും താരം