തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ സംസ്ഥാനം ഇരുട്ടിലാകില്ല. ഒരാഴ്ചത്തേക്ക് ആവശ്യമായ വൈദ്യുതി കിട്ടുമെന്ന് കെഎസ്ഇബി അറിയിച്ചു. 600 മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കുക. ഇതോടെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി.
പവർ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി തൽസമയ മാർക്കറ്റിലൂടെ 600 മെഗാവാട്ട് ലഭിക്കുമെന്നാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്. ജനറൽ ആക്സസ് നെറ്റ് വർക്ക് വഴി യൂണീറ്റിന് 8.65 രൂപ നിരക്കില്‍ വൈദ്യുതി കിട്ടും. പരമാവധി 500 മെഗാവാട്ട് നല്‍കാമെന്നാണ് ധാരണയായിട്ടുള്ളത്.
പീക് സമയത്തെ ആവശ്യത്തിനായി കെഎസ്ഇബി 300 മെഗാവാട്ട് വൈദ്യുതി വാങ്ങിയിട്ടുണ്ട്. 4.99 രൂപ മുതൽ 10 രൂപ വരെ നിരക്കിലാണ് വൈദ്യുതി വാങ്ങിയത്. അധിക ആവശ്യകതയുണ്ടായാൽ ഒന്നര മണിക്കൂർ മുമ്പ് വൈദ്യുതി വാങ്ങും.
ഏകദേശം 700 മെഗാവാട്ടിന്റെ കുറവാണ് നാളെ പ്രതീക്ഷിക്കുന്നത്. ഈ കുറവ് മറികടക്കാനാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. നിലവിലെ വൈദ്യുതി സ്ഥിതി മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കെഎസ്ഇബി ചെയര്‍മാനുമായി ഓണ്‍ലൈനിലൂടെ വിലയിരുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates