KSRTC Onam Special Booking 
Kerala

ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് വരാം; കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു

ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെ പ്രത്യേക സർവീസുകൾ; ബെംഗളൂരു, മൈസൂരു, ചെന്നൈ റൂട്ടുകളിൽ കൂടുതൽ ബസുകൾ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: ഓണക്കാല തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെയുള്ള തീയതികളിലാണ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. സീസണിൽ യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുന്നതിന് അനുസരിച്ച് കൂടുതൽ സർവീസുകൾ സർവീസ് നടത്താൻ സജ്ജമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

യാത്രാ ടിക്കറ്റുകൾ www.keralartc.com എന്ന വെബ്‌സൈറ്റ് വഴിയും, 'എന്റെ കെഎസ്ആർടിസി നിയോ ഒ.പി.ആർ.എസ്' (Ente KSRTC Neo OPRS) മൊബൈൽ ആപ്പ് വഴിയും യാത്രക്കാർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കാത്തവർക്കായി സംസ്ഥാനത്തുടനീളമുള്ള എല്ലാ കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകളിലും നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

KSRTC has initiated online ticket reservations for its special interstate bus services to facilitate hassle-free travel for Malayalis returning home for Onam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡോ. എംപി പരമേശ്വരന്‍ അന്തരിച്ചു

ശബരിമല കേസ്: സുപ്രീംകോടതി വിധി ഒക്ടോബറില്‍

ഇഎംഎസ് ആയ എംപി പരമേശ്വരന്‍; എകെജിയുടെ കഥയിലൂടെ സിനിമയിലും സാന്നിധ്യം

ലിവിങ് റൂമിൽ സ്നേക്ക് പ്ലാൻ്റ് വള‍ർത്തരുത്, വാസ്തുശാസ്ത്ര പ്രകാരം ആരോഗ്യകരമായി എങ്ങനെ പരിപാലിക്കാം

'ആശയങ്ങളുടെ പ്രവാഹം, കാലഹരണപ്പെടാത്ത സ്വപ്‌നങ്ങള്‍'; ആരായിരുന്നു ഡോ. എംപി പരമേശ്വരന്‍?