എ പി ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല  ഫെയ്‌സ്ബുക്ക്‌
Kerala

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് രീതി നടപ്പാക്കേണ്ട; കെടിയു സിന്‍ഡിക്കേറ്റ് തീരുമാനം

ഒന്നര വര്‍ഷമായി തീര്‍പ്പാകാതെ കിടന്ന വിഷയങ്ങളിലാണ് അവസാനം ഇന്ന് ചേര്‍ന്ന കെ.ടി.യു സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ ഈ അധ്യയന വര്‍ഷത്തില്‍ അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് രീതി നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനം. സര്‍വകലാശാലയുടെ പുതിയ സിന്‍ഡിക്കേറ്റിന്റെ ആദ്യ യോഗത്തിലാണ് തീരുമാനം. എസ് 5 ഇയര്‍ ഔട്ട് രീതി പിന്‍വലിക്കണമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

എസ് 1, എസ് 2 സെമസ്റ്റര്‍ പരീക്ഷകളിലായി 18 ക്രെഡിറ്റ് നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് എസ് 5-ലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ചാണ് ഈ വര്‍ഷത്തേക്ക് എസ് 5 ഇയര്‍ ഔട്ട് രീതി ഒഴിവാക്കാന്‍ പുതിയ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്.

എയ്ഡഡ് കോളജുകളിലെ പ്രിന്‍സിപ്പല്‍, അധ്യാപക-അനധ്യാപക വിഭാഗങ്ങളിലെ പ്രാരംഭ നിയമനങ്ങള്‍ അനുകൂലമായി പരിഗണിക്കാനും സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായി. ഒന്നര വര്‍ഷമായി തീര്‍പ്പാകാതെ കിടന്ന വിഷയങ്ങളിലാണ് അവസാനം ഇന്ന് ചേര്‍ന്ന കെ.ടി.യു സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായത്.

യോഗത്തില്‍ എംഎല്‍എ അബിദ് ഹുസൈന്‍ തങ്ങള്‍, ജ്യോതികുമാര്‍ ചാമക്കാല, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. അശോക്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ജയപ്രകാശ്, ധനകാര്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി സി.സി. ഉദയന്‍ എന്നിവര്‍ പങ്കെടുത്തു.

KTU Syndicate decides not to implement year-back system in fifth semester

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ വീണതില്‍ നിര്‍ണായക വഴിത്തിരിവ്; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചു?, രണ്ടാം ഫലവും പോസിറ്റീവ്

കാസര്‍കോട് എംഡിഎംഎയുമായി പിടിയിലായ പ്രവര്‍ത്തകനെ പുറത്താക്കിയെന്ന് യൂത്ത് കോണ്‍ഗ്രസ്

'ഓപ്പറേഷൻ തൂഫാൻ' ആദ്യം സ്വന്തം പാർട്ടിയിൽ നടപ്പാക്കൂ; ചെന്നിത്തലയെ പരിഹസിച്ച് എം വി ​ഗോവിന്ദൻ

നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സില്‍ ചേരാം; ആര്‍ക്കൊക്കെ അപേക്ഷിക്കാം, അറിയേണ്ടതെല്ലാം

മന്ത്രിസ്ഥാനമില്ലാത്ത ഫുള്‍ടൈം അധ്യക്ഷന്‍ കെപിസിസിക്ക് വേണം ; രാഹുലിനെ കണ്ട് സണ്ണി ജോസഫ്