തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തിലും അവരെ വേദനിപ്പിക്കാത്ത വിധത്തിലും സംസ്ഥാനത്ത് പുതിയ ലേബര്‍ കോഡ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്. അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടന്ന 105 മോഷണക്കേസുകള്‍ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായതായി എസ്ഐടി സുപ്രീം കോടതിയെ അറിയിച്ചു. ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഇവയുള്‍പ്പെടെ ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകളറിയാം.
പശ്ചിമേഷ്യയിൽ സംഘർഷസാധ്യത നിലനിൽക്കെ ഇറാൻ ‘കോഡ് 100’ പ്രഖ്യാപിച്ചതായി റിപ്പോർട്ട്. രാജ്യത്തെ സൈന്യത്തോട് തയാറായിരിക്കാൻ നൽകുന്ന ഏറ്റവും ഗൗരവമേറിയ മുന്നറിയിപ്പാണിത്. എന്നാൽ, ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസികളോ സർക്കാർ മാധ്യമങ്ങളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ടേബിള്‍ ടെന്നീസ് മത്സരവേദിയില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും പുരുഷ-വനിതാ താരങ്ങള്‍ പരസ്പരം കൈകൊടുത്ത് സൗഹൃദം പങ്കിട്ടത് കായിക ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. വനിത ടീം ഇനത്തില്‍ പാകിസ്ഥാനെതിരെ 3-0ന്റെ തകര്‍പ്പന്‍ വിജയം നേടിയ ശേഷമാണ് സുതീര്‍ത്ഥ മുഖര്‍ജി, സിന്ദ്രേല ദാസ്, ശ്രീജ അകുല എന്നിവരടങ്ങുന്ന ഇന്ത്യന്‍ വനിതാ ടീം പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കിയത്. ഇതിനകം സിംഗപ്പൂരിനെതിരെയും ഇന്ത്യന്‍ ടീം വമ്പന്‍ ജയം നേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates