കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കയ്യാങ്കളി 
Kerala

മാടായി കോളജ് വിവാദം: ബ്ലോക്ക് പ്രസിഡന്‍റിനെ കയ്യേറ്റം ചെയ്തു, ഏറ്റുമുട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

എം കെ രാഘവന്‍ എം പി യെ അനുകൂലിച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രകടനം നടത്താന്‍ ഒരുങ്ങിയതാണ് സംഘര്‍ഷത്തിന് കാരണം.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മാടായി കോളജ് നിയമന വിവാദത്തില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിനെ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. ഖാദി ലേബര്‍ യൂണിയന്‍ സംഘടിപ്പിച്ച കെ ടി കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ ജയരാജനെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കയ്യേറ്റ ശ്രമം നടത്തിയത്.

അതേസമയം ബുധനാഴ്ച്ച വൈകിട്ട് പഴയങ്ങാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. എം കെ രാഘവന്‍ എം പി യെ അനുകൂലിച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രകടനം നടത്താന്‍ ഒരുങ്ങിയതാണ് സംഘര്‍ഷത്തിന് കാരണം. എതിര്‍പ്പും പ്രതിഷേധവുമായി എതിര്‍വിഭാഗം രംഗത്തെത്തിയതോടെ ഉന്തുംതള്ളും വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT