ശബരിമല ( Sabarimala ) ഫയല്‍ ചിത്രം
Kerala

ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ വൻ മാറ്റം; പുതിയ പരിഷ്കാരം ഇന്നു രാത്രി മുതൽ

ഡമ്മി ബുക്കിങ്ങും കൂട്ടത്തോടെയുള്ള തട്ടിപ്പുകളും തടയുക ലക്ഷ്യമിട്ടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനായുള്ള വെർച്വൽ ക്യൂ സംവിധാനത്തിൽ അടിമുടി മാറ്റം വരുത്തി ദേവസ്വം ബോർഡ്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത ശേഷം സ്ലോട്ട് ക്യാൻസെൽ ചെയ്താൽ ഉടൻ വീണ്ടും ബുക്ക് ചെയ്യാനാകില്ല. റദ്ദു ചെയ്തവർക്ക് എട്ടു മണിക്കൂറിന് ശേഷം മാത്രമേ വീണ്ടും ബുക്ക് ചെയ്യാനാകൂവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു.

പുതിയ സംവിധാനം ഇന്ന് രാത്രി മുതൽ നിലവിൽ വരും. ഡമ്മി ബുക്കിങ്ങും കൂട്ടത്തോടെയുള്ള തട്ടിപ്പുകളും തടയുക ലക്ഷ്യമിട്ടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടി. കൂട്ടത്തോടെ സ്ലോട്ടുകൾ ബുക്ക്‌ ചെയ്‌തശേഷം റദ്ദാക്കിയാൽ, പുതിയ ആളുകൾക്ക് ലഭ്യമാക്കുന്ന തരത്തിലാണ് പുതിയ പരിഷ്കാരം. ആസൂത്രിത ശ്രമമുണ്ടെങ്കിൽ തടയുക എന്നതും ഇതിൻ‌റെ ലക്ഷ്യമാണെന്ന് കെ ജയകുമാർ പറഞ്ഞു.

മുൻവർഷത്തെ അപേക്ഷിച്ച് ശബരിമലയിൽ 47 ശതമാനത്തോളം തീർഥാടകരുടെ കുറവാണ് ഇതുവരെ ഉണ്ടായത്. ഇതിനെക്കുറിച്ച് പരിശോധിച്ചപ്പോൾ ഇതരസംസ്ഥാനത്തുള്ള ഭക്തരെ എത്തിക്കുന്ന ചില ഏജൻസികൾ ഡമ്മി ബുക്കിങ് നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതുതടയുന്നതിനു വേണ്ടിയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. വെർച്വൽ ക്യൂ ക്രമക്കേടുകൾ അന്വേഷിക്കാൻ എഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ സ്‌പോട്ട് ബുക്കിങ് സൗകര്യങ്ങളും ബുക്കിങ് പരിധി വർദ്ധിപ്പിക്കുന്നതും സംബന്ധിച്ച് നടപടികൾ ചർച്ചയിലുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ഒരാഴ്‌ച പിന്നിട്ട മണ്ഡലമകരവിളക്ക് കാലം പൂർണ സംതൃപ്‌തി നൽകുന്നു. വിർച്വൽ ക്യൂ വഴിയോ സ്പോട്ട് ബുക്കിംഗ് വഴിയോ മാത്രം അയ്യപ്പൻമാർ വരുന്നത് മൂലം കൃത്യമായ തയ്യാറെടുപ്പിലൂടെ തിരക്ക് നിയന്ത്രിക്കാൻ കഴിയുന്ന അച്ചടക്കം കൊണ്ടുവരാൻ കഴിഞ്ഞു. പണമിടപാട് പൂർണ്ണമായും ഡിജിറ്റൽ ആക്കിയതിനാൽ വരുമാന ചോർച്ച തടയാൻ സാധിച്ചുവെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

Major change to Sabarimala virtual queue booking; new system comes into effect from tonight

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘപരിവാർ പ്രകോപനങ്ങളിൽ വീണില്ല'; ടിവികെ സർക്കാരിനെ അഭിനന്ദിച്ച് സിപിഎം

ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കിടെ വയോധിക മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍, പ്രതിഷേധം

ഷാഫിക്കെതിരെ ഉണ്ണിത്താൻ, തിരുപ്പരൻകുൺട്രത്തിൽ ദീപം തെളിച്ചില്ല, വൈഭവിന്റെ വെടിക്കെട്ട് ഇരട്ടശതകം; ഇന്നത്തെ 5 പ്രധാന വാർത്തകൾ‌

തിരുപ്പരന്‍കുണ്‍ട്രം കല്‍ത്തൂണില്‍ ദീപം തെളിച്ചില്ല, ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തില്‍ മാത്രം ദീപം; പ്രതിഷേധം, ഹൈന്ദവ സംഘടനകള്‍ സുപ്രീംകോടതിയിലേക്ക്

റാസല്‍ഖൈമ അപകടം: മരിച്ചവരില്‍ നിരവധി മലയാളികള്‍; മരണസംഖ്യ 13 ആയി