പ്രതീകാത്മക ചിത്രം 
Kerala

മദ്യപിക്കുന്നതിനിടെ തര്‍ക്കം; ഉറങ്ങിക്കിടന്ന സുഹൃത്തിനെ കുത്തി; ഗുരുതരാവസ്ഥയില്‍

കുത്തേറ്റു ഒരു മണിക്കൂര്‍ കഴിഞ്ഞു പൊലീസ് എത്തിയാണ് ശക്തിധരനെ ആശുപത്രിയില്‍ കൊണ്ടുപോയത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ക്കു കുത്തേറ്റു. കരിനാട്ട് വേലായുധന്റെ മകന്‍ ശക്തിധരനാണ് (48) കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കുടിലിങ്ങ ബസാറില്‍ ശക്തിധരന്റെ വീട്ടില്‍ വച്ചാണ് തര്‍ക്കമുണ്ടായത്. സുഹൃത്ത് കരിനാട്ട് പവനനും ശക്തിധരനും ശനിയാഴ്ച പകലും രാത്രിയും ഒരുമിച്ചിരുന്നു മദ്യപിച്ചിരുന്നു. ഇതിനിടെ തര്‍ക്കമുണ്ടായി. പുറത്തുപോയ പവനന്‍ പുലര്‍ച്ചെ തിരിച്ചെത്തി ശക്തിധരനെ കുത്തി പരുക്കേല്‍പ്പിച്ചെന്നാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം.

കുത്തേറ്റു ഒരു മണിക്കൂര്‍ കഴിഞ്ഞു പൊലീസ് എത്തിയാണ് ശക്തിധരനെ ആശുപത്രിയില്‍ കൊണ്ടുപോയത്. സുഹുത്ത് കുടിലിങ്ങ ബസാര്‍ ചള്ളിയില്‍ പവനനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT