Mankada Murder case 
Kerala

മങ്കട സദാചാര കൊലക്കേസ്: അഞ്ചു പ്രതികൾക്കും ജീവപര്യന്തം

2016 ജൂൺ 28നാണ് കൂട്ടിൽ കുന്നശ്ശേരി നസീർ ഹുസൈനെ പ്രതികൾ മർദിച്ചു കൊന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മങ്കട സദാചാര കൊലക്കേസിൽ അഞ്ചു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. മഞ്ചേരി ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി ഷറഫുദ്ദീൻ, രണ്ടാംപ്രതി അബ്ദുൽ ഗഫൂര്‍ മൂന്നാംപ്രതി അബ്ദു നാസര്‍, നാലാംപ്രതി സക്കീര്‍ ഹുസൈൻ, അഞ്ചാംപ്രതി മുഹമ്മദ് സുഹൈൽ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2016 ജൂൺ 28നാണ് കൂട്ടിൽ കുന്നശ്ശേരി നസീർ ഹുസൈനെ പ്രതികൾ മർദിച്ചു കൊന്നത്. മർദനദൃശ്യം ഒന്നാം പ്രതിയുടെ ഫോണിൽ പകർത്തിയിരുന്നു. ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിരുന്നെങ്കിലും ഫോറൻസിക് പരിശോധനയിൽ വീണ്ടെടുത്തത് കേസിൽ നിർണായകമായി.

മങ്കട കൂട്ടിലിലെ ഒരു വീട്ടിലെത്തിയ നസീറിനെ (40) പരിസരവാസികളായ ലീഗുകാർ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയ വിരോധത്തിന്റെ പേരിലായിരുന്നു ആക്രമണം. അനാശാസ്യത്തിന് പോയി എന്നാരോപിച്ച് സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കേസിലെ ആറ് മുതൽ എട്ട് വരെയുള്ള പ്രതികളായ ചെണ്ണേക്കുന്നൻ ഷഫീഖ്, മുക്കിൽപീടിക പറമ്പാട്ട് മൻസൂർ, അമ്പലപ്പള്ളി അബ്ദുൽ നാസർ എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു.

All five accused in the Mankada moral killing case have been sentenced to life imprisonment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

മിന്നൽ പരിശോധന; ആർടിഒ ഓഫീസിൽ ചെടികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 500ന്റെ നോട്ടുകൾ

ബിസിസിഐ ഉറപ്പിച്ചു, ക്യാപ്റ്റൻ ശ്രേയസ് അയ്യർ തന്നെ; വൈഭവും ടീമിലേക്ക്

മദ്യപിച്ചവരും വാങ്ങാന്‍ വന്നവരും തമ്മില്‍ ഏറ്റുമുട്ടി; ബെവ്‌കോയ്ക്ക് മുന്നില്‍ കൂട്ടത്തല്ല്; തടയാനെത്തിയ പൊലീസിനും കിട്ടി!

ഒച്ചവച്ച് ഓടിക്കാൻ നോക്കുന്നതിനിടെ കാട്ടാന പാഞ്ഞെത്തി ​ആക്രമിച്ചു; ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഗുരുതര പരിക്ക്

SCROLL FOR NEXT