കടന്നല്‍ കുത്തേറ്റ് മരിച്ച കുഞ്ഞിപ്പെണ്ണ്, തങ്കമ്മ ടെലിവിഷന്‍ ദൃശ്യം
Kerala

കോട്ടയത്ത് കടന്നല്‍കുത്തേറ്റ് അമ്മയും മകളും മരിച്ചു

പാക്കാനം കാവനാല്‍ കുഞ്ഞിപ്പെണ്ണ് (110) മകള്‍ തങ്കമ്മ (66) എന്നിവരാണ് മരിച്ചത്.

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മുണ്ടക്കയം പാക്കാനത്ത് കടന്നല്‍ കുത്തേറ്റ് അമ്മയും മകളും മരിച്ചു. പാക്കാനം കാവനാല്‍ കുഞ്ഞിപ്പെണ്ണ് (110) മകള്‍ തങ്കമ്മ (66) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. മറ്റ് രണ്ടുപേര്‍ക്കുകൂടി പരിക്കേറ്റിരുന്നു. ഇവര്‍ ഗുരുതരാവസ്ഥയില്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഇരുവരെയും ഇളകിവന്ന കടന്നല്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്ന് രാവിലെ കുഞ്ഞിപ്പെണ്ണും ഉച്ചയോടെ തങ്കമ്മയും മരിച്ചു. ഇരുവരുടയും സംസ്‌കാരം വീട്ടുവളപ്പില്‍ നടക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാലാംദിവസവും ശരണ്യ കാണാമറയത്ത്, അഞ്ച് സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍; ശുഭവാര്‍ത്ത പ്രതീക്ഷിച്ച് ബന്ധുക്കള്‍

ദുർഘടമായ പർവത നിരകൾക്കിടയിൽ ഒളിച്ചിരുന്നത് 48 മണിക്കൂറോളം; ഇറാനിൽ നിന്നും യുഎസ് പൈലറ്റിന്റെ അതിശയിപ്പിക്കുന്ന രക്ഷപ്പെടുത്തൽ

'എവിടെ പോയാലും ആളുകൾ നീലോത്തി എന്ന് വിളിക്കും'; മലയാളത്തിൽ നിന്ന് നല്ല വിളിക്കായി കാത്തിരിക്കുന്നു'

വർഷം മുഴുവൻ മാമ്പഴം ഫ്രഷായിരിക്കും, ഇങ്ങനെ ചെയ്തു വയ്ക്കൂ

'ഞാന്‍ പാര്‍ട്ടി അംഗമാകുമ്പോള്‍ പിണറായിയെ തിരുവിതാംകൂറില്‍ ആരും അറിയുക പോലുമില്ല': ജി സുധാകരന്‍

SCROLL FOR NEXT