എംഎസ്എഫ് പതാക ഫയല്‍
Kerala

'പാര്‍ട്ടിക്കു വേണ്ടി പോരാടിയവരെ ഒഴിവാക്കി, തന്നിഷ്ടപ്രകാരം സ്വന്തം ആളുകളെ തിരുകി കയറ്റി'; സ്റ്റാഫ് നിയമനത്തില്‍ ലീഗ് മന്ത്രിമാര്‍ക്കെതിരെ എംഎസ്എഫ് പ്രമേയം

പാര്‍ട്ടിക്കുവേണ്ടി തെരുവില്‍ തല്ലുകൊള്ളാന്‍ പോഷക സംഘടനകളെ ഉപയോഗിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മലപ്പുറം: മുസ്‌ലിം ലീഗ് മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎസ്എഫ്. മലപ്പുറം ജില്ലാ കമ്മിറ്റി അവതരിപ്പിച്ച പ്രമേയത്തിലാണ് വിമര്‍ശനം. സ്റ്റാഫ് നിയമനത്തില്‍ തന്നിഷ്ടപ്രകാരം സ്വന്തം ആളുകളെ തിരുകി കയറ്റി. പത്തുവര്‍ഷക്കാലമായി സംഘടനയ്ക്ക് വേണ്ടി തെരുവില്‍ സമരം ചെയ്ത നേതാക്കളെ മനഃപൂര്‍വം വെട്ടിമാറ്റി. പാര്‍ട്ടിയുടെ ജനാധിപത്യ അവകാശങ്ങളെ മന്ത്രിമാര്‍ അട്ടിമറിച്ചുവെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.

പാര്‍ട്ടിക്കുവേണ്ടി തെരുവില്‍ തല്ലുകൊള്ളാന്‍ പോഷക സംഘടനകളെ ഉപയോഗിക്കുന്നു. എന്നാല്‍ വിയര്‍പ്പൊഴുക്കാത്തവര്‍ക്ക് മാത്രം പദവികള്‍ നല്‍കുന്ന ഇരട്ടത്താപ്പ് അംഗീകരിക്കാന്‍ കഴിയില്ല. മന്ത്രിമാര്‍ പാര്‍ട്ടി ഉപസമിതിയെ നോക്കുകുത്തിയാക്കി. സമര നേതാക്കളോട് മന്ത്രിമാര്‍ കാട്ടിയ ക്രൂരത ഒരു തരത്തിലും നീതികരിക്കാനാകാത്തതാണെന്നും എംഎസ്എഫ് പറയുന്നു.

മുസ്ലിം യൂത്ത് ലീഗ്, എംഎസ്എഫ്, കെഎസ്ടിയു, സികെസിടി എന്നിവര്‍ ഔദ്യോഗികമായി നല്‍കിയ ലിസ്റ്റുകള്‍ മന്ത്രിമാര്‍ തള്ളിക്കളഞ്ഞു. പദവികളുടെ ഈ കുത്തകവല്‍ക്കരണം അംഗീകരിക്കാനാവില്ല. പാര്‍ട്ടിക്ക് അധികാരം ലഭിക്കുമ്പോള്‍ അവഗണിക്കപ്പെടുന്നത് നിരാശാജനകമാണ്. നേതൃത്വം അടിയന്തരമായി ഇടപെട്ട് നിയമനങ്ങള്‍ പുനഃപരിശോധിക്കണമെന്നും എംഎസ്എഫ് ആവശ്യപ്പെടുന്നു. ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു പ്രമേയം അവതരിപ്പിച്ചത്.

MSF passes resolution against League ministers regarding staff appointments

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഡി സതീശന് അഗ്നിപരീക്ഷ; സര്‍ക്കാര്‍ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ കോണ്‍ഗ്രസ്, ദീപാദാസ് മുന്‍ഷി ഇന്നെത്തും

കൈ നീട്ടിയപ്പോൾ 'കണ്ട ഭാവം' ഇല്ല! നാണംകെട്ട പെരുമാറ്റം; ദേഷ്യം കൊണ്ട് എംബാപ്പെയുടെ പുറത്തേക്ക് പന്ത് വലിച്ചെറിഞ്ഞ് പരാ​ഗ്വെ ​ഗോളി (വിഡിയോ)

'ഒരൊറ്റ അടിക്ക് തീർക്കാമായിരുന്നു, പക്ഷെ ചർച്ചകൾ ഉള്ളതുകൊണ്ട് ചെയ്യുന്നില്ല'; ഖമേനിയുടെ വിലാപയാത്രയ്ക്കിടെ പ്രകോപനവുമായി ട്രംപ്; ഇറാൻ മറുപടി ഇങ്ങനെ

ഹോര്‍മുസില്‍ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്താന്‍ ഇറാന്‍; ചൈന ഉള്‍പ്പെടെ സൗഹൃദ രാജ്യങ്ങള്‍ക്ക് പ്രത്യേക ഇളവ്

ദിവസം മനസമാധാനത്തോടെ തുടങ്ങാം; മോർണിങ് മെഡിറ്റേഷൻ ചെയ്യേണ്ടതിങ്ങനെ