പ്രതീകാത്മക ചിത്രം Stock Image
Kerala

പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ക്ലോസറ്റില്‍ ഉപേക്ഷിച്ചു; യുവതി പിടിയില്‍

കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

മൂന്നാര്‍: പ്രസവിച്ച ഉടന്‍ നവജാതശിശുവിനെ പൊതു ശൗചാലയത്തിലെ ക്ലോസറ്റില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവതിയെ നാട്ടുകാര്‍ പിടികൂടി. സംഭവത്തില്‍ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

മൂന്നാര്‍ ടൗണിലെ തിരക്കേറിയ പൊതുശൗചാലയത്തിലാണ് സംഭവം. ശനിയാഴ്ച ഉച്ചയോടെയാണ് യുവതി ഇവിടെ എത്തിയത്. ശൗചാലയത്തിലെ ക്ലോസറ്റില്‍ രക്തം പുരണ്ട നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ സ്ത്രീയാണ് ക്ലോസറ്റിനുള്ളില്‍ കുഞ്ഞിനെ കണ്ടത്. തുടര്‍ന്ന് മറ്റൊരു സ്ത്രീയുടെ സഹായത്തോടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ ശ്രമിച്ചു. ഇതിനിടെ സമീപത്തെ ശൗചാലയത്തില്‍നിന്ന് ഇറങ്ങിവന്ന യുവതിയോട് സംഭവത്തെക്കുറിച്ച് ചോദിച്ചെങ്കിലും അവര്‍ നിഷേധിച്ചു.

എന്നാല്‍ യുവതിയുടെ വസ്ത്രത്തില്‍ രക്തക്കറ കണ്ടതോടെ നാട്ടുകാര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് യുവതിയെ തടഞ്ഞുവെച്ച് കുഞ്ഞിനൊപ്പം മുന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Woman Arrested for Attempting to Abandon Newborn in Public Toilet in Munnar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏപ്രിലിലെ രണ്ട് ബില്ലുകള്‍ പിന്‍വലിക്കും; പുതിയ മൂന്ന് ബില്ലുകള്‍ അവതരിപ്പിക്കും; ലോക്‌സഭയില്‍ നാളെ തിരക്കിട്ട നടപടികള്‍

മണ്ഡല പുനർനിർണയ ബിൽ നാളെ, 2 മിനിറ്റിൽ കൊള്ളയടിച്ചത് '43 പവൻ സ്വർണം', ലീഡ് വഴങ്ങി ഇന്ത്യ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പുറമെ വിജ്ഞാന-നിക്ഷേപ മേഖലകളും; പുതിയ ബില്ലുമായി സംസ്ഥാന സര്‍ക്കാര്‍

’നിന്നെ മരിക്കാൻ വിട്ടുകൊടുക്കുമോ?’; ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം, രക്ഷകരായി പൊലീസ്

ജുറേല്‍ '88'; വാലറ്റം പൊരുതി, 'ലീഡ് ഭാരം' കുറച്ച് ഇന്ത്യ!