

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 110 റണ്‍സ് ലീഡ് വഴങ്ങി ഇന്ത്യ. ഒന്നാം ഇന്നിങ്‌സില്‍ കിവികള്‍ 356 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 246 റണ്‍സില്‍ അവസാനിച്ചു.
6 വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ഇന്ത്യക്കായി ധ്രുവ് ജുറേലിന്റെ നേതൃത്വത്തില്‍ വാലറ്റം നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്. അര്‍ഹിച്ച സെഞ്ച്വറിക്ക് 12 റണ്‍സ് അകലെ ജുറേലിന്റെ പോരാട്ടം അവസാനിപ്പിച്ചാണ് കിവികള്‍ ഇന്ത്യന്‍ ഇന്നിങ്‌സിന് തിരശ്ശീലയിട്ടത്.
രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 45 പന്തില്‍ 7 റണ്‍സുമായി നില്‍ക്കുകയായിരുന്നു ജുറേല്‍. മൂന്നാം ദിനത്തില്‍ കരുതലോടെ മുന്നോട്ടു പോയ താരം 170 പന്തുകള്‍ നേരിട്ട് 14 ഫോറുകള്‍ സഹിതം 88 റണ്‍സെടുത്ത് നടത്തിയ പോരാട്ടം ഉജ്ജ്വലമായിരുന്നു. മുന്‍നിര പരാജയപ്പെട്ട പിച്ചിലാണ് ജുറേല്‍ ക്ഷമയുടെ ആള്‍രൂപമായി ബാറ്റ് വീശിയത്.
ആകാശ് ദീപ് 52 പന്തില്‍ 4 ഫോറുകള്‍ സഹിതം 29 റണ്‍സെടുത്തു. ഗുര്‍നൂര്‍ ബ്രാര്‍ 46 പന്തില്‍ 10 റണ്‍സും കണ്ടെത്തി. ജസ്പ്രിത് ബുംറ 17 പന്തില്‍ 4 റണ്‍സുമായി പുറത്താകാതെ നിന്നു.
കിവീസ് നിരയില്‍ കെയ്ല്‍ ജാമിസന്‍ 4 വിക്കറ്റുകളുമായി തിളങ്ങി. മാറ്റ് ഹെന്റി, നതാന്‍ സ്മിത്ത്, ജേക്കബ് ഡഫി എന്നിവര്‍ 2 വീതം വിക്കറ്റുകളും വീഴ്ത്തി.
ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യ തുടക്കത്തില്‍ തന്നെ മുന്‍നിര തകരുന്ന കാഴ്ചയാണ് കണ്ടത്. റണ്‍സ് ഒന്നും എടുക്കാതെ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ പുറത്തായത് ടീമിനെ ഞെട്ടിച്ചു. ദേവ്ദത്ത് പടിക്കലും (21) കെ എല്‍ രാഹുലും (25) ടീമിനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രതീക്ഷ തോന്നിപ്പിച്ചുവെങ്കിലും അത് താത്കാലികം മാത്രമായിരുന്നു. ദേവ്ദത്ത് പടിക്കല്‍ പുറത്തായതിന് പിന്നാലെ കാര്യമായി സംഭാവന നല്‍കാന്‍ കഴിയാതെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (17), ഋഷഭ് പന്ത് (23) എന്നിവരും പുറത്തായതോടെ ഇന്ത്യന്‍ ടീം തകര്‍ച്ച മണത്തു.
ഒരുവശത്ത് വിക്കറ്റ് കാത്തുനിന്ന രാഹുലിലായിരുന്നു പിന്നീട് പ്രതീക്ഷ. എന്നാല്‍ ഈ പ്രതീക്ഷ തകര്‍ത്ത് കെഎല്‍ രാഹുലും പുറത്തായതോടെ ടീം കടുത്ത പ്രതിരോധത്തിലായി. രണ്ടാം ദിനം വാഷിങ്ടന്‍ സുന്ദറും പുറത്തായതിനു പിന്നാലെയാണ് കളി അവസാനിപ്പിച്ചത്. 10 റണ്‍സായിരുന്നു വാഷിങ്ടണ്‍ സുന്ദറിന്റെ സ്‌കോര്‍.
നേരത്തേ കിവീസിന്റെ ഒന്നാം ഇന്നിങ്സ് 356 റണ്‍സില്‍ അവസാനിച്ചിരുന്നു. 211 പന്തില്‍ നിന്ന് 89 റണ്‍സെടുത്ത ടോം ബ്ലണ്ടലാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി ആകാശ് ദീപ് അഞ്ച് വിക്കറ്റ് വീഴ്ത്തി. 26 ഓവറുകളെറിഞ്ഞ ജസ്പ്രിത് ബുംറയ്ക്ക് ഒരു വിക്കറ്റ് പോലും ലഭിച്ചില്ല. അന്‍ഷുല്‍ കാംബോജും ഗുര്‍നൂര്‍ ബ്രാറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates