K Muraleedharan,v d satheesan, modelling case 
Kerala

വകുപ്പുകളിൽ തർക്കം തുടരുന്നു, മഞ്ഞക്കുറ്റികൾ വലിച്ചെറിയുമോ?, ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

വി ഡി സതീശന്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് രണ്ടു ദിവസം കഴിഞ്ഞിട്ടും മന്ത്രിസഭയില്‍ വകുപ്പ് വിഭജനത്തില്‍ തര്‍ക്കം തുടരുന്നു.

സമകാലിക മലയാളം ഡെസ്ക്

വി ഡി സതീശന്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് രണ്ടു ദിവസം കഴിഞ്ഞിട്ടും മന്ത്രിസഭയില്‍ വകുപ്പ് വിഭജനത്തില്‍ തര്‍ക്കം തുടരുന്നു. എ പി അനില്‍കുമാറിന് വൈദ്യുതിക്കൊപ്പം ദേവസ്വം വകുപ്പും കൂടി നല്‍കി അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസില്‍ ശ്രമം തുടരുന്നത്. ദേവസ്വം വകുപ്പിന് പകരം കെ മുരളീധരന് ആരോഗ്യത്തിനൊപ്പം സ്‌പോര്‍ട്‌സ് കൂടി നല്‍കുന്നതിലും ചര്‍ച്ച തുടരുകയാണ്. തുടക്കത്തില്‍ കെ മുരളീധരന് വൈദ്യുതി വകുപ്പ് നല്‍കാനാണ് നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ വൈദ്യുതി വകുപ്പ് വേണ്ടെന്ന് മുരളീധരന്‍ നിലപാട് സ്വീകരിച്ചതോടെയാണ് വകുപ്പ് വിഭജനത്തില്‍ തര്‍ക്കം ആരംഭിച്ചത്. മുരളീധരന്‍ തുടക്കം മുതല്‍ ആരോഗ്യവകുപ്പ് ആണ് ആഗ്രഹിച്ചത്. ഇതടക്കം അഞ്ചു പ്രധാന വാർത്തകൾ ചുവടെ:

വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു, ആരോഗ്യത്തിനൊപ്പം കായികവും മുരളീധരന് നല്‍കാന്‍ സാധ്യത; ഫിഷറീസിലും തീരുമാനമായില്ല

കെ മുരളീധരന്‍

വി ഡി സതീശന്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് രണ്ടു ദിവസം കഴിഞ്ഞിട്ടും മന്ത്രിസഭയില്‍ വകുപ്പ് വിഭജനത്തില്‍ തര്‍ക്കം തുടരുന്നു. എ പി അനില്‍കുമാറിന് വൈദ്യുതിക്കൊപ്പം ദേവസ്വം വകുപ്പും കൂടി നല്‍കി അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസില്‍ ശ്രമം തുടരുന്നത്. ദേവസ്വം വകുപ്പിന് പകരം കെ മുരളീധരന് ആരോഗ്യത്തിനൊപ്പം സ്‌പോര്‍ട്‌സ് കൂടി നല്‍കുന്നതിലും ചര്‍ച്ച തുടരുകയാണ്. തുടക്കത്തില്‍ കെ മുരളീധരന് വൈദ്യുതി വകുപ്പ് നല്‍കാനാണ് നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ വൈദ്യുതി വകുപ്പ് വേണ്ടെന്ന് മുരളീധരന്‍ നിലപാട് സ്വീകരിച്ചതോടെയാണ് വകുപ്പ് വിഭജനത്തില്‍ തര്‍ക്കം ആരംഭിച്ചത്. മുരളീധരന്‍ തുടക്കം മുതല്‍ ആരോഗ്യവകുപ്പ് ആണ് ആഗ്രഹിച്ചത്.

'അന്ധവിശ്വാസങ്ങളുടെ മന്‍മോഹന്‍ ബംഗ്ലാവ്'; ഇക്കുറി മന്ത്രിസഭയിലെ പയ്യന്‍സ് ഒ ജെ ജനീഷിന്

'Manmohan Bungalow of Superstitions'; This time, the cabinet is headed by OJ Janeesh

മഞ്ഞക്കുറ്റികള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി വലിച്ചെറിയുമോ?; വി ഡി സതീശന്‍ സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭാ യോഗം ഇന്ന്

V D SATHEESAN

പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായിരുന്ന കെ റെയിലുമായി പുതിയ സര്‍ക്കാര്‍ മുന്നോട്ടുപോകുമോ അതോ വേണ്ടെന്ന് വെയ്ക്കുമോ എന്ന് ഇന്ന് അറിയാം. വി ഡി സതീശന്‍ സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭ യോഗം രാവിലെ ചേരുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് കെ റെയിലില്‍ തീരുമാനം എന്താകും എന്നതാണ്. കെ റെയിലുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങള്‍ വി ഡി സതീശന്‍ സര്‍ക്കാര്‍ റദ്ദാക്കിയേക്കും എന്നാണ് സൂചന. ഇന്ന് രാവിലെ 9 മണിക്കാണ് മന്ത്രിസഭ യോഗം ചേരുക. അതേസമയം വി ഡി സതീശന്‍ സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭാ യോഗത്തില്‍ സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി എങ്ങനെ നേരിടണമെന്നതിലും തീരുമാനം ഉണ്ടായേക്കും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്റെ കരടും പരിശോധിക്കും.

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എങ്ങനെ നടപ്പാക്കും?; സതീശൻ സർക്കാർ വിളിച്ച നിർണായക യോ​ഗം ഇന്ന്

വി ഡി സതീശൻ

സ്വര്‍ണക്കടത്തിന് യുവതികളെ കാരിയര്‍മാരാക്കി?, മോഡലിങ് കെണിയുടെ സൂത്രധാര സിന്ധു

കേസില്‍ അറസ്റ്റിലായവര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു, ആരോഗ്യത്തിനൊപ്പം കായികവും മുരളീധരന് നല്‍കാന്‍ സാധ്യത; ഫിഷറീസിലും തീരുമാനമായില്ല

സിക്‌സുകളുടെ മാലപ്പടക്കം, 38 പന്തില്‍ 93 റണ്‍സുമായി കത്തിപ്പടര്‍ന്ന് 'വൈഭവം'; പ്ലേ ഓഫിനരികെ രാജസ്ഥാന്‍

പത്താം നമ്പര്‍! ഓര്‍മയില്ലേ സച്ചിനേയും മെസിയേയും; മന്ത്രി ജനീഷിന്റെ ഔദ്യോഗിക കാര്‍ അത്ര നിസാരക്കാരനല്ല

'ഇതിനിടയിൽ ലാലേട്ടൻ ഇതൊക്കെ എപ്പോൾ ചെയ്തു എന്ന് തോന്നും'; 'ദൃശ്യം 3'യെക്കുറിച്ച് വീണ

സ്വര്‍ണക്കടത്തിന് യുവതികളെ കാരിയര്‍മാരാക്കി?, മോഡലിങ് കെണിയുടെ സൂത്രധാര സിന്ധു

SCROLL FOR NEXT