Kuttippuram bus accident 
Kerala

ബസ് ഓടിയത് ഇരട്ടിയിലേറെ വേഗത്തില്‍, റോഡില്‍ ഹൈഡ്രോപ്ലെയിനിങ് പ്രതിഭാസം ഉണ്ടായി; കുറ്റിപ്പുറം അപകടകാരണം അമിതവേഗമെന്ന് എംവിഡി റിപ്പോര്‍ട്ട്

അമിത വേ​ഗം മൂലം റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം നഷ്ടപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മലപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം അമിതവേഗമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. എംവിഡി ഗതാഗത കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപകടസ്ഥലത്തിന് സമീപം രണ്ട് വളവുകളുണ്ട്. അമിത വേഗത്തില്‍ എത്തിയ ബസ് ആദ്യ വളവ് പിന്നിട്ടു. എന്നാല്‍ രണ്ടാമത്തെ വളവില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

വളവുകളില്‍ അനുവദിച്ചിട്ടുള്ള പരമാവധി വേഗപരിധി മണിക്കൂറില്‍ 50 കിലോമീറ്ററാണ്. എന്നാല്‍ അപകടത്തില്‍പ്പെട്ട ബസ് അതിന്റെ ഇരട്ടിയിലധികം വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നത്. അമിതവേഗം മൂലം മഴയില്‍ റോഡില്‍ രൂപപ്പെട്ട വെള്ളപ്പാളിയിലൂടെ ടയറുകള്‍ സഞ്ചരിക്കുന്ന ഹൈഡ്രോപ്ലെയിനിങ് എന്ന പ്രതിഭാസം ഉണ്ടായി. ഇതോടെ റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം നഷ്ടപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ജൂലൈ 26 നാണ് കുറ്റിപ്പുറത്ത് ബസ് അപകടമുണ്ടായത്. അപകടത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവ് മരിക്കുകയും, 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ അന്ന് പറഞ്ഞിരുന്നു. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബസ് ഡ്രൈവര്‍ ചങ്ങരംകുളം സ്വദേശി ഷമീറിന് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

MVD report cites speeding as the cause of the Kuttippuram bus accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാനത് പറയാന്‍ പാടില്ലായിരുന്നു, ഒരു ഈഗോയും ഇല്ല'; വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സിപി ജോണ്‍

കണ്ണുകളുടെ ആരോ​ഗ്യത്തിന് യോ​ഗാസനങ്ങൾ, ചെയ്യേണ്ട വിധം

'ആശയവിനിമയം നടത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന അതിഥി തൊഴിലാളികള്‍ക്ക് താങ്ങായി അവരുണ്ട്'; മൈഗ്രന്റ് ലിങ്ക് വര്‍ക്കര്‍മാരെക്കുറിച്ച് കലക്ടര്‍

'മമ്മൂക്കയുടെ ഭാഗ്യം അവര്‍ തന്നെയാണ്'; പെങ്ങളെ എന്നും ചേര്‍ത്തു പിടിക്കണമെന്ന് പറഞ്ഞു; സുല്‍ഫത്തിനെക്കുറിച്ച് ഫിറോസ്

ട്രെയിനിലെ കൂട്ടബലാത്സംഗം: അതിജീവിതയ്ക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി