N Vasu ഫയല്‍
Kerala

എൻ വാസുവിന് ജാമ്യം; കേസിൽ ജയിൽ മോചിതനാകുന്ന അഞ്ചാമൻ

കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം ആണ് അനുവദിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം ആണ് അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം നൽകിയത്.

പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്. സംസ്ഥാനം വിട്ടു പോകരുത്. എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് മുന്നിൽ ഹാജരാകണം തുടങ്ങിയ ഉപാധികളാണ് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നിർദേശിച്ചിട്ടുള്ളത്. നവംബർ 11 നാണ് വാസുവിനെ എസ്ഐടി അറസ്റ്റ് ചെയ്യുന്നത്.

കട്ടിളപ്പാളി കേസിൽ‌ മൂന്നാം പ്രതിയാണ് എൻ വാസു. കേസിൽ ജാമ്യം നേടി പുറത്തിറങ്ങുന്ന അഞ്ചാമത്തെ പ്രതിയാണ് എൻ വാസു. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടിട്ടും എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് ചൂണ്ടിക്കാട്ടി, സ്വാഭാവിക ജാമ്യം തേടി വാസു കോടതിയെ സമീപിക്കുകയായിരുന്നു.

കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പടെ മൂന്ന് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരുടെ രണ്ട് കേസുകളിലെയും ജാമ്യ ഹർജികളിൽ ഇന്നലെ കോടതിയിൽ വാദം പൂർത്തിയായിരുന്നു. ഈ മാസം 18 നാണ് ജാമ്യ ഹർജിയിൽ വിധി പറയുന്നത്.

Former Travancore Devaswom Board president N. Vasu granted bail in Sabarimala gold theft case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ അറിയാം കേരളത്തിന്റെ മുഖ്യമന്ത്രിയെ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി

Kerala CM Selection Live: മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, നിയമസഭാ കക്ഷിയോഗം ഉച്ചയ്ക്ക് ഒരു മണിക്ക്‌

പെൻഷൻ വാ​ഗ്ദാനം ചെയ്ത് വ്യാജ പരസ്യലിങ്കുകൾ, ക്ലിക്ക് ചെയ്താൽ കാശ് പോകും; മുന്നറിയിപ്പുമായി കേരള പൊലീസ്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വോട്ടു ചെയ്യാന്‍ പോയ അതിഥി തൊഴിലാളികള്‍ മടങ്ങിയെത്തിയില്ല, വിലക്കയറ്റം; കണ്ണൂരില്‍ നിര്‍മ്മാണ മേഖല സ്തംഭനത്തിലേക്ക്

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: രാജസ്ഥാനില്‍ ബിജെപി നേതാവ് അറസ്റ്റില്‍, മകന് വേണ്ടി 30 ലക്ഷം രൂപയ്ക്ക് ചോദ്യപേപ്പര്‍ വാങ്ങി

SCROLL FOR NEXT