Nedumbassery Accident 
Kerala

അപകടത്തിന് 5 മിനിറ്റ് മുൻപ് മിനി കൂപ്പറിന്റെ വേ​ഗം '162 കിലോമീറ്റർ'

നെടുമ്പാശ്ശേരി അപകടത്തിൽ അമിതവേ​ഗം സ്ഥിരീകരിച്ച് ബിഎംഡബ്ല്യു സാങ്കേതിക പരിശോധനാ റിപ്പോർട്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ കാറിന്റെ അമിതവേഗം സ്ഥിരീകരിച്ച് ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ട്. അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് കാർ മണിക്കൂറിൽ 162 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്നാണ് കണ്ടെത്തൽ. കൂട്ടിയിടിക്കുന്ന സമയത്ത് വേഗം 144 കിലോമീറ്ററായിരുന്നു. അപകടത്തിന് ഒരു സെക്കൻഡ് മുമ്പ് മാത്രമാണ് ഡ്രൈവർ ബ്രേക്ക് അമർത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

വാഹനത്തിലെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽ (എസിഎസ്എം) രേഖപ്പെടുത്തിയ വിവരങ്ങൾ പരിശോധിച്ചാണ് ബിഎംഡബ്ല്യു ഇന്ത്യ റിപ്പോർട്ട് തയ്യാറാക്കിയത്. വ്യാഴാഴ്ചയാണ് റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറിയത്.

അപകടത്തിന് പിന്നാലെ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, കാർ 500 മീറ്റർ ദൂരം വെറും 11 സെക്കൻഡുകൊണ്ട് പിന്നിട്ടതായി കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിനെ ശരിവയ്ക്കുന്നതാണ് കമ്പനിയുടെ പുതിയ സാങ്കേതിക റിപ്പോർട്ട്. വാഹനത്തിന്റെ വേഗവും അപകടത്തിന് തൊട്ടുമുമ്പുള്ള ഡ്രൈവറുടെ പ്രവർത്തനങ്ങളും സംബന്ധിച്ച നിർണായക വിവരങ്ങളാണ് ക്രാഷ് ഡാറ്റയിൽ നിന്ന് ലഭിച്ചത്.

കാർ അമിതവേഗത്തിലായിരുന്നുവെന്നതിന് സിസിടിവി ദൃശ്യങ്ങൾക്ക് പുറമേ വാഹനത്തിൽ രേഖപ്പെടുത്തിയ സാങ്കേതിക വിവരങ്ങളും തെളിവാകുന്നതോടെ അന്വേഷണം കൂടുതൽ ശക്തമാകും. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, ഡ്രൈവറുടെ പ്രവർത്തനങ്ങൾ, മറ്റ് പ്രതികളുടെ പങ്ക് എന്നിവയെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം തുടരുന്നത്.

Nedumbassery Accident: BMW's technical inspection report confirms the excessive speed of the Mini Cooper involved in the Nedumbassery accident that resulted in the deaths of three youths

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിരമിച്ചു

കനത്ത തോല്‍വിക്ക് കാരണം 'ഇറാന്‍ യുദ്ധം', തുറന്നു പറഞ്ഞ് വാന്‍സ്; റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പടയൊരുക്കം

'പ്രശ്‌നം തോന്നിയാല്‍ അവർക്ക് പിന്മാറാമായിരുന്നു, അത് ചെയ്യാതെ ഇപ്പോൾ കുറ്റം പറയുന്നത് ശരിയല്ല'; നടിമാർക്കെതിരെ റെജീന കസാൻഡ്ര

'വെറുമൊരു ഫ്രെയിം അല്ല ഇത്, ഒരു സ്റ്റേറ്റ്മെന്റ് ആണ്! ലാലേട്ടന് ശേഷം നസ്‌ലിൻ എന്ന് പറയാതെ പറഞ്ഞ ഫ്രെയിം'; ചർച്ചയായി 'ബാച്ച്‌ലര്‍ പാര്‍ട്ടി D'EUX' ലെ രം​ഗം

40 കിലോമീറ്റര്‍ അകലെ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം; 'ലിമിറ്റ്‌ലെസ് ഡെലിവറി'യുമായി സൊമാറ്റോ